Flash News

6/recent/ticker-posts

അടുത്ത മാസം മുതൽ സഊദിയിൽ ആഭ്യന്തര വിമാന യാത്രയിൽ പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം

Views
റിയാദ്: അടുത്ത മാസം മുതൽ സഊദിയിൽ ആഭ്യന്തര വിമാന യാത്ര രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കുമെന്ന് സിവിൽ എവിയേഷൻ. സെപ്തംബര്‍ ഒന്നു മുതല്‍ രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. രണ്ടു ഡോസ് വാക്സിൻ എടുത്തവരെ ഉൾപ്പെടുത്തി വിമാനത്തിന്റെ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാമെന്നും അറിയിപ്പിലുണ്ട്.

ആഭ്യന്തര സെക്ടറില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും സെപ്തംബര്‍ ഒന്നു മുതല്‍ എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി സര്‍വീസ് നടത്താമെന്നും എന്നാല്‍ യാത്രക്കാരെല്ലാം രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടു. എന്നാൽ, 12 ന് താഴെ പ്രായമുള്ള കുട്ടികളുള്‍പ്പെടെ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലാത്തവരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


Post a Comment

0 Comments