Flash News

6/recent/ticker-posts

ഒരാള്‍ക്ക് കോവിഡ് വന്നാല്‍ എല്ലാവര്‍ക്കും പരിശോധന . പൊതുചടങ്ങുകളില്‍ പുതിയ നിബന്ധന :

Views



തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും മാറ്റമില്ലാതെ തുടരും.

അതേസമയം ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന ആരെങ്കിലും ഒരാള്‍ കോവിഡ് പോസിറ്റീവാണെന്നു വന്നാല്‍ ഒപ്പം പങ്കെടുത്ത എല്ലാവര്‍ക്കും പരിശോധന നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗങ്ങളിലേതാണ് തീരുമാനം.

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം വേണോയെന്നു ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തീരുമാനിക്കും. ഞായര്‍ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് ഇപ്പോള്‍ വാക്സിനേഷനില്‍ മുന്നിലുള്ളത്. ഈ ജില്ലകളില്‍ രോ​ഗലക്ഷണം ഉള്ളവരെ മാത്രമായിരിക്കും ഇനി പരിശോധിക്കുക. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞും കോവിഡ് വന്നവര്‍ അഞ്ച് ശതമാനത്തില്‍ കൂടുതലുള്ള ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.



Post a Comment

0 Comments