Flash News

6/recent/ticker-posts

എക്സ്പോ ടിക്കറ്റ് രൂപ കൊടുത്തും വാങ്ങാം ; കുട്ടികൾക്ക് സൗജന്യം , തുറക്കുന്നത് വിസ്മയലോകം

Views

ദുബായ് : എക്സ്പോ 2020 ലോകജനതയോട് ആശയവിനിമയം നടത്തുന്നത് ഏഴ് പ്രധാനഭാഷകളിൽ . എക്സ്പോയുടെ ടിക്കറ്റ് ഇന്ത്യൻ രൂപയടക്കം ലോകത്തെ എട്ട് കറൻസികളിൽ ലഭിക്കുമെന്നും സംഘാടകർ വ്യക്തമാക്കി . അറബിക് , ഇംഗ്ലീഷ് എന്നിവയ്ക്കു പുറമെ ഫ്രഞ്ച് , റഷ്യൻ , ചൈനീസ് , ജർമൻ , സ്പാനിഷ് ഭാഷകളിലും എക്സ്പോ വാർത്തകളും വിശേഷങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ആഗോള മേളയുടെ സംഘാടകർ .

 ഇതിനായി എക്സ്പോ നെറ്റ് വർക്ക് വിപുലപ്പെടുത്തി . ഡിജിറ്റലായി പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട് . യുഎഇ ദിർഹമും അമേരിക്കൻ ഡോളറും മാത്രമല്ല ഇന്ത്യയുടെ രൂപ നൽകിയും എക്സ്പോ ടിക്കറ്റ് വാങ്ങാനാകും . കൂടാതെ യൂറോ , ചൈനയുടെ യുവാൻ , ഓസ്ട്രേലിയൻ ഡോളർ , റഷ്യയുടെ റൂബിളിലും ടിക്കറ്റെടുക്കാം . 190 രാജ്യങ്ങളെ ഒരു കുടക്കീഴിലാക്കിയ ബഹുവിധ മേളയുടെ ഭാഗമാകാൻ സീസൺ ടിക്കറ്റുകളുടെ വിൽപന തകൃതിയാണ് . 4.38 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള എക്സ്പോയുടെ നഗരിയിലേക്ക് പരിധികളില്ലാതെ പ്രവേശിക്കാനുള്ള ടിക്കറ്റിന് 490 ദിർഹമാണ് . 

വീസാ കാർഡ് , ക്രഡിറ്റ് കാർഡുകൾ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് 25 % ഇളവും പ്രഖ്യാപിച്ചിട്ടുണ്ട് . ഇവർക്ക് ഉദ്ഘാടന വേളയിലെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളാകാനും അവസരമുണ്ട് .
ഒരു അറബ് രാജ്യത്തിൽ നടക്കുന്ന പ്രഥമ എക്സ്പോ യുടെ ടിക്കറ്റ് വിൽപന ജൂലായ് 18 നാണ് ആരംഭിച്ചത് . സെപ്റ്റംബർ ആദ്യവാരത്തിലുള്ള നറുക്കെടുപ്പിലെ 50 വിജയികൾക്കും സെപ്റ്റംബർ 30 നുള്ള പ്രൊഢമായ ഉദ്ഘാടന പരിപാടികളിൽ ഇരിപ്പിടം ലഭിക്കും . ദിവസം , മൂന്ന് ദിവസം , ഒരു മാസം എന്നിവയ്ക്ക് പുറമെ സീസൺ ടിക്കറ്റുകളും സൗകര്യപൂർവം തിരഞ്ഞെടുക്കാം . ലോകപ്രശസ്ത ഷെഫുകൾ സംഗമിക്കുന്ന 50 അടുക്കളകളിൽ വൈവിധ്യ രുചിദായക വിഭവങ്ങൾ സന്ദർശകരെ കാത്തിരിക്കും . 

ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയാത്ത അപൂർവ വേദികളാണ് നഗരിയിൽ ഉയർന്നിരിക്കുന്നത് .
സാങ്കേതിക വിപ്ലവത്തിന്റെ വിസ്മയിപ്പിക്കുന്ന വർണക്കാഴ്ചകളും ഈ ആഗോള ആധുനിക മാമാങ്കത്തിന്റെ സവിശേഷതയാണ് . 495 ദിർഹമിനു ലഭിക്കുന്ന സീസൺ ടിക്കറ്റ് 6 മാസവും ഇടതടവില്ലാതെ പ്രവേശിക്കാൻ കഴിയുന്നതാണ് . 950 ദിർഹമാണ് കുടുംബസമേതം സന്ദർശനാനുമതിയുള്ള ടിക്കറ്റിന്റെ നിരക്ക് . 30 ദിവസം പല തവണ പ്രവേശിക്കാനാകുന്ന ടിക്കറ്റിന് 195 ദിർഹമും ഏകദിന സന്ദർശനത്തിന് 95 ദിർഹവുമാണ് നിരക്ക് .


കുട്ടികൾക്ക് സൗജന്യ പ്രവേശനം പ്രായം 18 തികയാത്ത കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ് . ലോകത്തെ ഏതുവിദ്യാഭ്യാസ സ്ഥാപനത്തിന്റെയും കാലാവധിയുള്ള സ്റ്റുഡന്റ് കാർഡ് കൈവശമുള്ള വിദ്യാർഥികൾക്കും ദുബായ് എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമാണ് . ഭിന്നശേഷിക്കാർക്കും ടിക്കറ്റ് ആവശ്യമില്ല . ഇവരുടെ സഹായികളായി കൂടെയുള്ളവർക്ക് പകുതി നിരക്ക് നൽകിയാൽ മതി . കൂടാതെ 60 കഴിഞ്ഞ വയോധികർക്കും അധികൃതർ പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട് . 

ഫാമിലി ടിക്കറ്റ് പാക്കേജിൽ മാതാപിതാക്കളും ഒരു വീട്ടു ജോലിക്കാരിയും ഉൾപ്പെടും . ഇവർക്ക് നഗരിയിലെ ഭോജനശാലകളിൽ നിരക്കുകളിൽ ഇളവുമുണ്ടാകും . ലോകത്തെ നൂറിലധികം വിപണികളിൽ ദുബായ് എക്സ്പോ ടിക്കറ്റ് ലഭിക്കും . ഹോട്ടൽ ഗ്രൂപ്പുകൾ , വിമാനക്കമ്പനികൾ , ട്രാവൽ ഏജൻസികൾ തുടങ്ങി 2500 ഔട്ട്ലറ്റുകൾക്ക് വിൽപനാനുമതി നൽകിയിട്ടുണ്ട് . www.expo2020dubai.com slonogŞəwn033 ഔദ്യോഗിക വെബ് സൈറ്റ് .

Post a Comment

0 Comments