Flash News

6/recent/ticker-posts

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിൻ സെപ്റ്റംബറോടെ തയ്യാറായേക്കുമെന്ന് റിപ്പോർട്ട്

Views

രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിൻ സെപ്റ്റംബറോടെ തയ്യാറായേക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ പ്രിയ എബ്രഹാം. നിലവിൽ രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. ഹൈദരാബാദ് കേന്ദ്രമായ ഭാരത് ബയോടെക്കാണ് കൊവാക്‌സിൻ നിർമിക്കുന്നത്. 

രാജ്യത്ത് മൂന്ന് വാക്‌സിനുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. കൊവാക്‌സിൻ കൂടാതെ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡും, റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയും. കുട്ടികളിൽ കുത്തിവെപ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്‌സിൻ സൈഡസ് കാഡിലയാണ്. കാഡിലയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. അനുമതി ലഭിച്ചാൽ ഇതും കുട്ടികൾക്ക് നൽകും


Post a Comment

0 Comments