Flash News

6/recent/ticker-posts

എസ്.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഇന്ത്യനൂർ ഗ്ലോബൽ കെ.എം.സി.സി ആദരിച്ചു.

Views
കോട്ടക്കൽ മുനിസിപ്പാലിറ്റി 17,18,19, 20 വാർഡുകളിൽ നിന്ന് എസ്.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ ഇന്ത്യനൂർ ഗ്ലോബൽ കെ.എം.സി.സി ആദരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി വിദ്യാർത്ഥികളുടെ  വസതികളിലെത്തിയാണ് ഉപഹാരങ്ങൾ കൈമാറിയത്.

വീഡിയോ കാണുക👇



വാർഡ് 17 ൽ കൗൺസിലർ സി. മൊയ്‌തീൻകുട്ടി, വാർഡ് 18 ൽ കൗൺസിലർ സുഫൈറ ഷാഹുൽ ഹമീദ്, വാർഡ് 19 ൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ചെരട ശംസുദ്ധീൻ, വാർഡ് 20 ൽ കല്ലിടുമ്പിൽ അലവിക്കുട്ടി എന്നിവർ ഉദ്‌ഘാടനം നിർവ്വഹിച്ചു.
പി. അബു മാസ്റ്റർ, കെ.വി. ജഹ്ഫർ, പി.പി. യൂസുഫ്, കെ.വി. ശരീഫ്, കെ.വി ഷാഹുല്‍ഹമീദ്, കെ. ആലിക്കുട്ടി, കെ.വി. സലാം, എം.പി  ഫിറോസ്, ഷാനവാസ്‌, വി കെ. ഹമീദ്, കെ.വി. ഫാറൂഖ്, സി. കബീർ, ടി. ഫഹദ്, കെ. ശംസുദ്ധീൻ, പി. മുനീർ, 
കെ. നജ്മുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വർക്കിങ് പ്രസിഡന്റ് എം.പി. മുഹമ്മദ് ഷാഫി അധ്യക്ഷനായി.


Post a Comment

0 Comments