Flash News

6/recent/ticker-posts

പ്രാവസികളുടെ ശ്രദ്ധയ്ക്ക്: കൊവിഷീല്‍ഡ് ഉള്‍പ്പടെ എട്ട് വാക്‌സിനുകള്‍ക്ക് അംഗീകാരം; വ്യക്തത വരുത്തി ഒമാന്‍

Views
മസ്‌കത്ത്: ഇന്ത്യയിലെ കൊവീഷീല്‍ഡ് ഉള്‍പ്പടെ എട്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി ഒമാന്‍. ഒമാനിലേക്ക് വരുന്നവര്‍ രാജ്യത്ത്അംഗീകരിച്ചിട്ടുള്ള എട്ട് വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചരിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി അറിയിച്ചു. 

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങിയെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അംഗീകാരമുള്ള വാക്‌സിനുകളുടെ കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിരിക്കുന്നത്. 

ഫൈസര്‍ - ബയോഎന്‍ടെക്, ഓക്‌സ്‌ഫോഡ് അസ്ട്രാസെനക, അസ്ട്രാസെനക കൊവിഷീല്‍ഡ്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, സിനോവാക്, മൊഡേണ, സ്പുട്‌നിക്, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. രാജ്യത്തേക്ക് വരുന്നവര്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞിരിക്കണം. കൂടാതെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ സാധുത പരിശോധിച്ച് ഉറപ്പാക്കാവുന്ന ക്യൂ.ആര്‍ കോഡ് നിര്‍ബന്ധമായി ഉണ്ടായിരിക്കണം. 

അതേസമയം ഒമാനിലെ പ്രവാസികള്‍ക്ക് വിസ പുതുക്കാനും കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‌രി അറിയിച്ചു. ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും നിര്‍ബന്ധമാക്കിയിട്ടുണ്ട്.


Post a Comment

0 Comments