Flash News

6/recent/ticker-posts

നീന്തൽ സർട്ടിഫിക്കറ്റിന് വിദ്യാർഥികൾ മലപ്പുറത്ത് പോകേണ്ട

Views
പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയൻറ് ലഭിക്കുന്നതിന് നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ
വിദ്യാർഥികൾ നേരിട്ട് മലപ്പുറത്തേക്ക് വരേണ്ടതില്ല. 
 തിരക്ക് വർധിച്ച സാഹ ചര്യത്തിൽ അതത് തദ്ദേശ സ്ഥാപന മേധാവികളോട് സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എ. ശ്രീകുമാർ അറിയിച്ചു. പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിണ് ഓഗസ്റ്റ് 24 മുതല്‍ അപേക്ഷ സ്വീകരിക്കുക. അതത് നഗരസഭ/പഞ്ചായത്ത് തലങ്ങളിൽ സർട്ടിഫിക്കറ്റ് ശേഖരിച്ച് ഒരുമിച്ചെത്തിച്ചാൽ മതിയാവും. സാക്ഷ്യപ്പെടുത്തി കിട്ടുന്നതിന് നൂറുകണക്കിന് വിദ്യാർഥികളാണ് ഓരോ ദിവസവും സ്പോർട്സ് കൗൺസിലിൽ എത്തിയിരുന്നത്. കഴിഞ്ഞ ബുധനാഴ്ച തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടി വന്നു. ഇതോ ടെയാണ് പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേ ഡിയത്തിലേക്ക് മാറ്റിയത്.


Post a Comment

0 Comments