Flash News

6/recent/ticker-posts

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ‘ഓണം-മുഹർറം ചന്ത’ എന്നതിലെ ‘മുഹർറം’ ഒഴിവാക്കി കണ്‍സ്യൂമർ ഫെഡ്

Views


കണ്‍സ്യൂർ ഫെഡിന്‍റെ ഓണം-മുഹർറം ചന്ത എന്നതിലെ മുഹർറം പേര് ഒഴിവാക്കി. പേരിൽ നിന്ന് മുഹർറം എന്നത് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിലും ഈ ആവശ്യം ഉയര്‍ത്തിയിരുന്നു. ജൂലൈയിൽ ബലി പെരുന്നാളിന്​ സൗജന്യ ഭക്ഷണക്കിറ്റ്​ ഒഴിവാക്കിയവരാണ്​ മുഹർറം ചന്ത നടത്തുന്നതെന്നും മുഹർറം ഓണത്തെപ്പോലെ മേളയോ ആഘോഷമോ അല്ലെന്നും പി.എം.എ. സലാം പറഞ്ഞു.

കർബലയിൽ പ്രവാചക പൗത്രൻ കൊല്ലപ്പെട്ട നൊമ്പരപ്പെടുത്തുന്ന ഓർമകളാണ് മുഹർറം​. മുസ്​ലിംകളെ ലൊട്ട്​ലൊടുക്ക്​ കാട്ടി കീശയിലാക്കാനാണ്​ ഇടതു ശ്രമം. മൂന്നക്ഷരം കൂട്ടിച്ചേർത്താൽ കീശയിലാവുമെന്ന ധാരണ തിരുത്തണമെന്നും പി.എം.എ. സലാം കുറ്റപ്പെടുത്തി. ഇസ്​ലാമിക കാര്യങ്ങളിൽ ആരാണ്​ സർക്കാറിന്​ ഉപദേശം നൽകുന്നതെന്നറിയില്ല. ചെഗുവേരക്കൊപ്പം സ്വർഗത്തിൽ പോവാനാഗ്രഹിക്കു​ന്നെന്ന് പറഞ്ഞയാളുകളാണെങ്കിൽ ഇങ്ങനെയൊക്കെതന്നെ സംഭവിക്കുമെന്നും പി.എം.എ. സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


അതെ സമയം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പേര് ഒഴിവാക്കിയതയെന്ന് കണ്‍സ്യൂമർ ഫെഡ് എം.ഡി മെഹ്ബൂബ് പറഞ്ഞു. നിലവില്‍ ഉയര്‍ത്തിയിട്ടുള്ള ബാനറുകള്‍ പിന്‍വലിക്കുമെന്നും ഇനി വരുന്ന പരസ്യങ്ങളില്‍ ഓണം ചന്ത എന്ന് മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും കണ്‍സ്യൂമർ ഫെഡ് അറിയിച്ചു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 ഓണം വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുക. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ്​ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.



Post a Comment

0 Comments