Flash News

6/recent/ticker-posts

"മതമേതായാലും മനുഷ്യൻ നന്നാകണം..."ദേവരാജൻ്റെ അന്ത്യയാത്ര വിഖായയുടെ കരങ്ങളാൽ...!

Views

                     ✍️ NANM-PALANI

നിലമ്പൂർ: സെൻ്റ് മാത്യൂസ് സി എസ് ഐ ക്രിസ്ത്യൻ പള്ളിക്കകത്ത് ദേവരാജൻ്റെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയത് മദ്രസ അദ്ധ്യാപകരും മുസ്ലീം പള്ളി ഇമാമുമാരടക്കം എസ് കെ എസ് എസ് എഫിൻ്റെ 10 വിഖായ പ്രവർത്തകർ..!
      കഴിഞ്ഞ  ബുധനാഴ്ചയാണ് ദേവരാജ് അപകടത്തിൽ പെടുന്നതും
നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽേ കോളേജിൽ എത്തിക്കുന്നതും. തമിഴ്നാട് സ്വദേശിയായ ദേവരാജനും കുടുംബവും 20 വർഷത്തിലേറെയായി കാളികാവിൽ താമസക്കാരാണ്. മധുര പലഹാരങ്ങൾ വിറ്റ് ജീവിതം തള്ളി നീക്കുകയായിരുന്നു. ഇതിനിടെയാണ് ദേവരാജനെ അപകടം തട്ടിയെടുത്തത്.
     മരണാനന്തര കർമ്മങ്ങൾ എങ്ങനെ എവിടെ എന്ന ചോദ്യത്തിന് മുമ്പിൽ ഈ കുടുംബം പകച്ചിരിക്കുമ്പോഴാണ് എസ്.കെ.എസ്.എസ്.എഫ്  വിഖായ പ്രവർത്തകരെത്തുന്നതും കൃസ്തുമതാചാരപ്രകാരം കർമ്മങ്ങൾ ചെയ്യാൻ സന്നദ്ധരായതും.നസീർ മാളിയേക്കൽ, നാസർ പാലക്കൽ വെട്ട, റഷീദ് ഫൈസി, ഷറഫുദ്ധീൻ ഫൈസി, മുനീർ ഫൈസി ,മുസ്തഫ, യാസർ, ജലീൽ, സലാം പുൽവെട്ട തുടങ്ങിയവരാണ് മലയോരത്തെ വിഖായ യുടെ കാരുണ്യ ദീപങ്ങൾ.!
    ദേവരാജിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം അന്ത്യകൂതാശ നൽകാൻ പള്ളി വികാരി യോബാസ് ബാസ്ക്കർ വിഖായ പ്രവർത്തകരെയും ക്ഷണിച്ചു.യോബാസ് ബാസ്ക്കർ വിഖായ പ്രവർത്തകർക്ക് പള്ളി വിട്ട് നൽകിയതും മതസൗഹാർദ്ധം വിളിച്ചോതുന്ന ഒന്നാണ്. ഈ  മതസൗഹാർദ്ധ പ്രവർത്തനത്തിൽ ആശ്ചര്യം കൊണ്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫോണിൽ വിളിച്ച് അഭിനന്ദന പൂച്ചെണ്ടുകളർപ്പിച്ചു.


Post a Comment

0 Comments