Flash News

6/recent/ticker-posts

രാത്രി കഴിക്കാൻ ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയില്ലഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച്‌ കൊന്നു

Views
ബെംഗളൂരു: ചിക്കന്‍ ഫ്രൈ ഉണ്ടാക്കാത്തതിന്‍റെ പേരില്‍ ബെംഗളൂരുവില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച്‌ കൊന്നു. ചിക്കബനവരയിലാണ് സംഭവം നടന്നത്. ഷിറിന്‍ ബാനു(28)വിനെയാണ് ഭര്‍ത്താവ് മുബാറക് ബാഷ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്.

രാത്രി കഴിക്കാന്‍ ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും ഉണ്ടാക്കണമെന്ന് ഭാര്യയെ ഫോണില്‍ വിളിച്ച്‌ ബാഷ ആവശ്യപ്പെട്ടിരുന്നു. രാത്രി വീട്ടിലെത്തിയ ബാഷയോട്, കുട്ടികളിലൊരാള്‍ക്ക് പനിയായതിനാല്‍ ചിക്കന്‍ പാചകം ചെയ്യാനായില്ലെന്ന് ഷിറിന്‍ ബാനു അറിയിച്ചതോടെ തര്‍ക്കമായി. വഴക്കിനൊടുവില്‍ അടുക്കളയിലുണ്ടായിരുന്ന തടികഷ്ണം കൊണ്ട് ഷിറിന്‍ ബാനുവിനെ ബാഷ തലയ്ക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം ആറ്റില്‍ കെട്ടിതാഴ്ത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി. ഭാര്യ വീട്ടുകാര്‍ സംശയം ഉന്നയിച്ചതോടെ പൊലീസ് നടത്തിയ നീണ്ട ചോദ്യം ചെയ്യലിലിന് ഒടുവിലാണ് ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്.


Post a Comment

0 Comments