Flash News

6/recent/ticker-posts

ബംഗളുരൂ: മൈസൂരുവില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Views

ബംഗളുരൂ: മൈസൂരുവില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൈസൂർ കൂട്ടബലാത്സംഗം ; പ്രതികള്‍ സഹപാഠികളല്ല, അറസ്റ്റിലായവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവര്‍, പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത് സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റ്

പ്രതികളില്‍ നാലുപേരെ തമിഴ്‌നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പൊലീസിന്റെ സംശയം. എന്നാല്‍ അവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്ബോള്‍ അവര്‍ മദ്യപിച്ചിരുന്നു.

അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെണ്‍കുട്ടി ചാമുണ്ഡിഹില്‍സില്‍ എത്തുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് ദിവസം പ്രതികള്‍ അവരെ പിന്തുടര്‍ന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചത്.

കവര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. കൃത്യം നടന്ന സ്ഥലത്തുവച്ച്‌ ബിയര്‍കുപ്പികളും പൊലീസ് കണ്ടെത്തിയിരുന്നു.


Post a Comment

1 Comments

  1. ഇവർ കുറ്റം ചെയ്തിരിക്കുന്നു എന്ന് നൂറ് ശതമാനവും കോടതിമുമ്പാകെ തെളിയുകയാണെങ്കിൽ എന്തുകൊണ്ട് ഇവർക്ക് വിധിക്കുന്ന ശിക്ഷകൾ പൊതുജനം കാണുന്നവിധത്തിൽ പരസ്യമായി പട്ടാപ്പകൽ പൊതുമൈദാനങ്ങളിലൊ സ്റ്റേഡിയങ്ങലിലോ വെച്ച് നടത്തിക്കൂടാ ?. ഇത്തരം കുറ്റവാളികൾക്ക് കൊടുക്കുന്ന ശിക്ഷകൾ എല്ലാ പൗരന്മാരും കാണുന്നവിധത്തിൽ നടപ്പാക്കാൻ തുടങ്ങിയാൽ ഇത്തരം കുറ്റകൃത്യങ്ങൾ ഭാവിയിൽ തീരെ സംഭവിക്കാതെയാകും . മതിയായ ശിക്ഷ കിട്ടും എന്നുറപ്പായാൽ 99% കുറ്റവാളികളും കുറ്റകൃത്യങ്ങളിൽ നിന്നും സ്വയം അകന്നുനിൽക്കും . "കുറ്റകൃത്യങ്ങളില്ലാത്ത സംശുദ്ധമായ ഭാരതം " അതായിരിക്കട്ടെ നമ്മുടെ സ്വപ്നം .

    ReplyDelete