സംസ്ഥാനത്ത് ജയിലിൽ കഴിയുന്ന തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശ. പുരുഷ തടവുകാർക്ക് ഷർട്ടിനും മുണ്ടിനും പകരം പാന്റ്സും ഷർട്ടും നൽകണം. സ്ത്രീ തടവുകാർക്ക് ചട്ടയ്ക്കും മുണ്ടിനും പകരം ചുരിദാറോ കുർത്തയോ നൽകാനും ജയിൽവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.
ജയില്‍ വകുപ്പില്‍ പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കാന്‍ ചീഫ് സെക്രട്ടറിയാണ് നേരത്തെ ആവശ്യപ്പെട്ടത്.ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണം. കൂടുതൽ തുറന്ന ജയിലുകൾ ആരംഭിക്കണം. തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം. വിഷന്‍ 2030 എന്ന പേരിലാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.
1 Comments
പാന്റും ഷർട്ടും മാത്രം പോരാ ടൈ യും കോട്ടും ഷൂസും സോക്സും റെബോക്കിന്റെ അണ്ടർ വെയറും നികേയുടെ തൊപ്പിയും കൂടി കൊടുക്കണം എന്നാണ് അടിയന്റെ വിനീതമായ അഭിപ്രായം . പരോളിലിറങ്ങി നാട്ടിൽ വരുന്ന തടവുപുള്ളിക്ക് ദുബായിൽ നിന്ന് ലീവിൽ വരുന്നൊരു ബാങ്കുദ്യോഗസ്ഥന്റെ look കിടക്കട്ടെ . ഏതായാലും കടത്തിൽ മുങ്ങി മുങ്ങി ഇപ്പോൾ കടത്തിന്റെ ചുഴിയിൽപെട്ടു പാതാളത്തിലേക്കു താഴ്ന്നു പോയിക്കൊണ്ടിരിക്കുകയല്ലേ ?. പ്രതാപത്തിനൊരു കുറവും വേണ്ട . ഉറങ്ങാൻ A/C റൂമും ഫൈവ് സ്റ്റാർ ഫുഡും കൂടി കൊടുത്തേക്കൂ . രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്തു ക്ഷീണിച്ചു വന്ന് കിടക്കുന്നവരാണല്ലോ നമ്മുടെ ജയിൽപ്പുള്ളികൾ . സംഭവാമി യുഗേ യുഗേ . കൃഷ്ണാ, അങ്ങെവിടെയാണ് ?.
ReplyDelete