Flash News

6/recent/ticker-posts

സുരേഷ് ചാലിയത്തിൻ്റെ മരണം പതിനഞ്ചോളം പേർ കുറ്റക്കാർ ,2 പേർ അറസ്റ്റിൽ.

Views
സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനംനൊന്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍  പ്രതികൾ പിടിയിൽ 


വേങ്ങര: വലിയോറ
സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേർ ഇന്നലെ പൊലീസ് അറസ്റ്റിലായി.
വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീൻ, മുജീബ് റഹ്‌മാൻ എന്നിവരാണ് അറസ്റ്റിലായവർ. ആത്മഹത്യാ പ്രേരണയ്ക്കും മർദ്ദിച്ചതിനുമാണ് കേസ്.
സദാചാര ഗുണ്ടാ ആക്രമണത്തിന് വിധേയനായ അധ്യാപകൻ സുരേഷ് ചാലിയത്ത് രണ്ട് ദിവസം മുമ്പാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സുരേഷിനെ ആക്രമിച്ചവരെല്ലാം പരിസരവാസികളായതിനാല്‍ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീയോട് വാട്ട്സാപ്പില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഒരു സംഘം മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തത്.
സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലാണ് സിനിമാ- നാടകപ്രവർത്തകനും ചിത്രകാരനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.

      സിനിമ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു സുരേഷ് .ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിൻ്റെ കലാ സംവിധായകനായിരുന്നു ഇദ്ദേഹം.മലപ്പുറത്തെ സാംസ്കാരിക കൂട്ടായ്മയായ 'രശ്മി'യുടെ സജീവ പ്രവർത്തകനായിരുന്ന സുരേഷ് കുറുക ജി എച്ച് എസ് സ്ക്കൂളിലെ അധ്യാപകനുമായിരുന്നു.

   കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ് എച്ച് ഒ മുഹമ്മദ്‌ ഹനീഫ പറഞ്ഞു.മർദ്ദിച്ചതിന് അയൽവാസികളും ബന്ധുക്കളും ദൃക്‌സാക്ഷികളാണ്.മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം വീട്ടിൽ പൊതു ദർശനതിന് വെച്ചു.അവസാനമായി  കാണാൻ സഹപ്രവർത്തകരടക്കം  കലാസാംസ്കാരിക രംഗത്തെ നിരവധി പേരാണ്  വേങ്ങരയിലെ വലിയോറയിലെ  അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്.മൃതദേഹത്തിൽ മാതാവ് നളിനി, ഭാര്യ പ്രജിത മക്കളായ ദേവസൂര്യ, ദ്യാൻചന്ദ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ശേഷം മലപ്പുറം വൈദ്യുത  ശ്മാശാനത്തിൽ മൃതദേഹം സംസ്കരിച്ചു.


Post a Comment

0 Comments