Flash News

6/recent/ticker-posts

ഓണാഘോഷം: കേരളത്തിൽ കൊവിഡ് വ്യാപനം നാല്‍പതിനായിരം കടക്കുമെന്ന് വിദഗ്ധര്‍.

Views
ഓണാഘോഷം: കേരളത്തിൽ കൊവിഡ് വ്യാപനം നാല്‍പതിനായിരം കടക്കുമെന്ന് വിദഗ്ധര്‍.



ഓണത്തോടനുബന്ധിച്ചുള്ള കൊവിഡ് വ്യാപനത്തോടെ വരും ദിവസങ്ങളില്‍ പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിഗദ്ധര്‍. അവധി കഴിഞ്ഞ് പരിശോധന കൂട്ടുന്നതോടെയാണ് ചിത്രം വ്യക്തമാവുക. 

ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നിലവില്‍ കുറവാണെന്നതാണ് ആശ്വാസം.

ഇളവുകള്‍ നല്‍കിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍, ഓണത്തിന് മുന്‍പേ സംഭവിച്ചെന്നാണ് വിലയിരുത്തല്‍. ഈ മാസം ഉടനീളം പ്രതിദിനം ഇരുപതിനായിരത്തിന് മുകളില്‍ കേസുകളുണ്ടായപ്പോഴും ഐസിയു, വെന്റിലേറ്റര്‍ നിറയുന്ന സാഹചര്യമുണ്ടായില്ല. ഇളവുകള്‍ നല്‍കിയ ശേഷം ഏറ്റവും വ്യാപനമുണ്ടായ മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 6 വെന്റിലേറ്ററുകളും 2 ഐസിയുകളും ഒഴിവാണ്. 

വടക്കന്‍ കേരളം അപ്പാടെ ആശ്രയിക്കുന്ന കോഴിക്കോട് 96ല്‍ 21 വെന്റിലേറ്റര്‍ ഒഴിവ്. ആകെ 982 വെന്റിലേറ്റില്‍ സര്‍ക്കാരാശുപത്രികളില്‍ 294 ഒഴിവ്. കോഴിക്കോട് 127 ഐസിയുകളില്‍ 32 മാത്രം ബാക്കി. മൊത്തം 1425ല്‍ ഇനി ബാക്കി 326. സര്‍ക്കാര്‍ മേഖലയിലെ മാത്രം കണക്കാണിത്. 

സെപ്റ്റംബര്‍ ആദ്യവാരത്തോടെ പ്രതിദിനം നാല്‍പ്പതിനായിരം വരെ എത്തിയേക്കാമെന്ന കണക്കുകൂട്ടലുണ്ട്.

ഓണത്തിന് ശേഷമുള്ള വ്യാപനം ഉണ്ടായാലും മുതിര്‍ന്നവരിലെ വാക്‌സിനേഷനും താലൂക്കാശുപത്രികളിലടക്കം ഒരുക്കുന്ന വിദഗ്ദചികിത്സാ സംവിധാനങ്ങളും തുണയ്ക്കുമെന്നാണ് പ്രതീക്ഷ. പ്രതീക്ഷിച്ചതിലും കടന്നാലാണ് പ്രതിസന്ധിയാവുക. 

സര്‍ക്കാര്‍ മേഖലയില്‍ മാത്രം സംസ്ഥാനത്താകെ 982 വെന്റിലേറ്റില്‍ 294 ഒഴിഞ്ഞ് കിടക്കുന്നു. 1425 ഐസിയുകളില്‍ 326 ഒഴിവുണ്ട്. സ്വകാര്യ മേഖളയില്‍ 5637 ഐസിയുകളില്‍ 2545 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. വെന്റിലേറ്ററുകളില്‍ 1431ല്‍ 530 എണ്ണവും ഒഴിവാണ്.


Post a Comment

1 Comments

  1. എല്ലാ ആഘോഷങ്ങളും ഉത്സവങ്ങളും അതിന്റേതായ ഇളവുകളും ആനുകൂല്യങ്ങളും രാഷ്ട്രീയത്തൊഴിലാളികളുടെ ഉത്സവംങ്ങളായ തെരഞ്ഞെടുപ്പു മാമാങ്കങ്ങളും കഴിയുമ്പോഴേക്കും ഇവിടെ നൂറ് ശതമാനം ആളുകളും കോവിഡ് ബാധിതരായി മരിച്ചുപോകും . ഉത്സവങ്ങൾക്കോ ആഘോഷങ്ങൾക്കോ മാമങ്കങ്ങൾക്കോ നമ്മുടെ നാട്ടിൽ ഒരു ക്ഷാമവും ഇല്ലാതാനും . ഇവിടെ ആർക്കും ആരോടും ഒരു പ്രതിബദ്ധധയുമില്ല . ആർക്കും ഒരു ഉത്തരവാദിത്തവുമില്ല . എല്ലാവർക്കും അവനവന്റെ സ്വന്തം കാര്യം മാത്രം . ആരും ഒരുവിധ ഉപദേശവും ഒരുവിധ നിയമവും പാലിക്കുന്നില്ല . പരിപൂർണ്ണ അരാജകത്തം വിളയാടുന്നു . ചത്തവൻ ചത്തു . ആയുസ്സുള്ളവൻ ബാക്കിയാവും . അത്രതന്നെ . ഇപ്പോഴും ഇത്രയൊക്കെ ബോധവൽക്കരണത്തിന് ശേഷവും ആളുകൾ മാസ്ക് ധരിക്കുന്നത് പോലീസിനെ മാത്രം പേടിച്ചിട്ടാണ് . അല്ലാതെ കൊറോണയെ പേടിച്ചിട്ടല്ല .

    ReplyDelete