Flash News

6/recent/ticker-posts

കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് തല്ക്കാലം ഉണ്ടാവില്ല; നീതി ആയോഗ്

Views
കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് നീതി ആയോഗ് തീരുമാനം. വിദഗ്ധർ ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷൻ വികെ പോൾ പറഞ്ഞു.
രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കൊവിഡ് വരുന്നുണ്ട്.
അതേസമയം രാ​ജ്യ​ത്ത് പു​തി​യ 34,457 കൊ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 375 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ 3,61,340 സ​ജീ​വ​കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.
മ​ഹാ​രാ​ഷ്ട്ര​യിലാണ് രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന​ലെ 4,365 കേ​സു​ക​ളും 105 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.


Post a Comment

0 Comments