Flash News

6/recent/ticker-posts

ഗുരുദര്‍ശനങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകണം’: മുഖ്യമന്ത്രി

Views

ചതയദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതഭേദങ്ങള്‍ക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍ എന്നത്തേക്കാളും ആര്‍ജ്ജവത്തോടെ ഉയര്‍ത്തിപ്പിടിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചതയദിനാശംസയില്‍ നിന്ന്:
‘ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണിന്ന്. ജാതിമതഭേദങ്ങള്‍ക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍ എന്നത്തേക്കാളും ആര്‍ജ്ജവത്തോടെ ഉയര്‍ത്തിപ്പിടിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. സാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന വര്‍ഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്ന് ഐക്യത്തോടെ നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. എങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയര്‍ത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാന്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കു സാധിക്കും. അവ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിന്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകണം. ഗുരുചിന്തകള്‍ കൂടുതല്‍ പ്രഭയോടെ ജ്വലിക്കട്ടെ. എല്ലാവര്‍ക്കും ചതയദിന ആശംസകള്‍.’


Post a Comment

0 Comments