Flash News

6/recent/ticker-posts

പാഞ്ച് ഷിര്‍ പ്രവിശ്യ ആക്രമിക്കാനൊരുങ്ങി താലിബാന്‍

Views

പാഞ്ച് ഷിര്‍ പ്രവിശ്യയെ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് താലിബാന്‍. ആയിരക്കണക്കിന് താലിബാന്‍ അനുയായികള്‍ പാഞ്ച് ഷിര്‍ വളഞ്ഞെന്നും ഉടന്‍ ആക്രമണം ഉണ്ടാകുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ 33 പ്രവിശ്യകള്‍ താലിബാന് കീഴടങ്ങിയിട്ടും അതിന് തയ്യാറാവാതെ ചെറുത്തു നില്‍ക്കുന്ന പ്രവിശ്യയാണ് പാഞ്ച് ഷിര്‍.
അഷ്റഫ് ഗനി സര്‍ക്കാരില്‍ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹ് അടക്കമുള്ള താലിബാന്‍ വിരുദ്ധ നേതാക്കള്‍ ഇപ്പോള്‍ പാഞ്ച് ഷിര്‍ പ്രവിശ്യയിലാണുള്ളത്. ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ താലിബാന് കനത്ത തിരിച്ചടി നല്‍കുമെന്ന് വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നല്‍കി.


Post a Comment

0 Comments