Flash News

6/recent/ticker-posts

തഹ്ലിയക്കെതിരെ മുസ്ലീംലീഗ് നടപടിയെടുത്തേക്കും

Views മലപ്പുറം • എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ പാര്‍ട്ടി നടപടിക്ക് നീക്കം. ഹരിത വിഷയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനം മുന്‍ നിര്‍ത്തിയാണ് മുസ്ലീം ലീഗ് നടപടിക്ക് നീക്കം നടക്കുന്നത്. ഫാത്തിമ തഹ്ലിയ നടത്തിയ പത്രസമ്മേളനം അച്ചടക്ക ലംഘനമാണെന്നും അതുകൊണ്ട് തന്നെ കടുത്ത നടപടി തഹ്ലീയക്കെതിരെ വേണമെന്നുമാണ് ലീഗിലെ ഒരു പക്ഷത്തിന്റെ വാദം. 

ഹരിത മരവിപ്പിച്ചതിന് പിന്നാലെ ഫാത്തിക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നുണ്ട്. പി കെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരെയും നടപടി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. 


Post a Comment

1 Comments

  1. ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക പുരോഗതി പെട്ടെന്ന് വിലയിരുത്താൻ , അവർ അവരുടെ സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് മാത്രം നിരീക്ഷിച്ചാൽ മതിയാകും .

    ReplyDelete