Flash News

6/recent/ticker-posts

ആഹ്ലാദ പുഞ്ചിരി തെളിയുന്നു....!ഉദാരമതികളേ നന്ദി...!

Views



ആഹ്ലാദ പുഞ്ചിരി തെളിയുന്നു....!
ഉദാരമതികളേ നന്ദി...!

ഖാസിം മോൻ ചികിത്സക്കുള്ള പണം സ്വരൂപിച്ചു.ഈ പ്രാർത്ഥനകളോടെ മരുന്നിനായി കാത്തിരിക്കാം. ഇനി ആരും പണം അയക്കേണ്ടതില്ല. നാളെ (തിങ്കൾ) ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യും. 
 കേരളത്തിനകത്തും പുറത്തും ഖാസിം മോന് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. 6 ദിവസത്തിനകം ഈ പൊന്നുമോന് ലഭിക്കുകയാണിനി വേണ്ടത്.

കണ്ണൂര്‍: എസ്.എം.എ ബാധിച്ച ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന്റെ ചികിത്സയക്കായ് 17.38 കോടി രൂപ ലഭിച്ചു. ഈ സാഹചര്യത്തില്‍ ചികിത്സാ സഹായധനംസ്വരൂപിക്കാനായികമ്മിറ്റിയുടെനേതൃത്വത്തിലുള്ളബാങ്ക്അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ തിങ്കളാഴ്ച ബാങ്കുകളില്‍ അപേക്ഷനല്‍കും. നിലവില്‍ ലഭ്യമായ 17.38 കോടി രൂപയില്‍ 8.5 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് മാട്ടൂല്‍ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിയാണ്. 2021 ജൂലൈ 16 ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. അക്കൗണ്ടുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങിയത് ജൂലൈ 27 നാണ്.... എന്നാല്‍ തുടക്കത്തില്‍ വളരെ മന്ദഗതിയിലാണ് ഫണ്ട് വരവ് ഉണ്ടായത്. എന്നാല്‍ മാട്ടല്‍ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി 8.5 കോടി രൂപ ഖാസിമിന്റെ ചികിത്സക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഫണ്ടിന് വേഗത കൈ വന്നത്. അതിന് മുന്‍ കൈയ്യെടുത്ത മാട്ടൂല്‍ ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാരിഷ ആബിദ്, ജനറല്‍ കണ്‍വീനര്‍ ടി.പി അബ്ബാസ് ഹാജി എന്നിവരടങ്ങിയ. കമ്മിറ്റിക്ക് മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി നന്ദി പറഞ്ഞു. ഇതുവരെ ഖാസിം ചികിത്സ ഫണ്ടിലേക്ക് സഹായം നല്‍കാനായിവിവിധയിടങ്ങളില്‍ ധനസമാഹരണം നടക്കുന്നുണ്ട്. ആളുകള്‍ അടുത്ത ദിവസം തന്നെ സമാഹരിച്ച തുക ഖാസിം ചികിത്സ സഹായ കമ്മിറ്റിക്ക്എത്തിച്ചുനല്‍കണമെന്ന്.ഭാരവാഹികള്‍ അറിയിച്ചു. ⭕


Post a Comment

0 Comments