Flash News

6/recent/ticker-posts

മകന് ഡോക്ടർ കുപ്പായം തയ്ച്ചത് ഉമ്മ.!

Views
തിരൂർ: ഒരു ഉമ്മയുടെ സ്വപ്നത്തിന്  സാക്ഷാത്കാകാരം ലഭിച്ച ആഹ്ലാദത്തിലാണ് തൃപ്രങ്ങോടിലെ ഹലീമ മകൻ ഹബീബ് നൗഫലിനെ ഡോക്ടറാക്കുക എന്നത് ഒരു സ്വപ്നമായി കൊണ്ടു നടക്കുകയായിരുന്നു. ഒടുവിൽ ഉമ്മാൻ്റെ സ്വപ്നം സാക്ഷാത്കരിച്ച് നൽകിയ സന്തോഷത്തിലാണ് ഹബീബ് നൗഫലും. 
ഹലീമ തയ്യൽ ജോലി ചെയ്താതാണ് മകനെ പഠിപ്പിച്ചത്. ടൈലറിംങ്  ടാപ്പ് കഴുത്തിലണിഞ്ഞ് അദ്ധ്വാനിച്ച് മകൻ്റെ  കഴുത്തിൽ സ്റ്റെതസ്കോപ് അണിയിച്ച സന്തോഷവും ഇരട്ടിയാവുകയാണ്.
      കുട്ടിക്കാലം മുതൽ ഡോക്ടറാകണമെന്ന മകൻ്റെ ആഗ്രഹത്തിനു പൂർണ പിന്തുണയാണ് ഹലീമ നൽകിയത്.ഉമ്മാൻ്റെ പിന്തുണ  കിട്ടിയതോടെ മകനും പഠനത്തിൽ അദ്ധ്വാനിച്ചു.ഇതോടെ ഉമ്മാക്കും മകനും 
സ്വപ്നസാക്ഷാത്കാരവുമായി. ഏറെ പ്രയാസങ്ങളിലൂടെ കട ന്നുപോകേണ്ടി വന്നെങ്കിലും മകന്റെ മോഹങ്ങളിൽ 
കത്രിക വയ്ക്കാതെ ഉമ്മ ശ്രദ്ധിച്ചു.പത്താം ക്ലാസിലും, ഹയർസെ ക്കൻഡറിയിലും, മെഡിക്കൽ പ്രവേശന പരീക്ഷയിലുമെല്ലാം നല്ല വിജയമാണ് നേടിയത്. ഹബീബ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്.
അമ്മാവൻ മുഹമ്മദ്കുട്ടിയുടെ പിന്തുണയും ഇതിനായി ലഭിച്ചിരുന്നു. ഹബീബ് പഠനത്തിനു ചേർന്നതു മുതൽ ഉമ്മയോടൊപ്പം പ്രാർഥനകളുമായി ഇരുവരെയും സ്നേഹിക്കുന്ന നാട്ടുകാരും കൂടെ നിന്നു.ഉമ്മ തയ്ച്ചു കൊടുത്ത ഡോക്ടർ യൂണിഫോം അണിഞ്ഞ് അഭിമാനത്തോടെ ഉമ്മയെ പോലെ തന്നെ പൊതുജന സേവകനും, എല്ലാവർക്കും നന്മകൾ ചെയ്യാൻ ഒരുങ്ങി നിൽക്കുകയാണ് ഡോ. ഹബീബ് നൗഫൽ.


Post a Comment

0 Comments