Flash News

6/recent/ticker-posts

യുഎഇയിൽ വിപിഎൻ ദുരുപയോഗം ചെയ്താൽ കനത്ത പിഴ

Views
യുഎഇയിൽ വിപിഎൻ ദുരുപയോഗം ചെയ്താൽ കനത്ത പിഴയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിൽ നിന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാൻ വിപിഎൻ ഉപയോഗിച്ച് വോയിപ് ( വോയിസ് ഓവർ ഇന്റർനെറ്റ് ) കോളുകൾ വിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക് . പിടിക്കപ്പെട്ടാൽ നിങ്ങളെ കാത്തിരിക്കുന്നത് 20 ലക്ഷം ദിർഹം പിഴയാണ് . മാത്രമല്ല വിപിഎൻ അഥവാ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് ഉപയോഗിച്ചത് ഏത് ആവശ്യത്തിനാണ് എന്നതിന്റെ അടിസ്ഥാനത്തിൽ ചിലപ്പോൾ ജയിൽ ശിക്ഷയും ലഭിച്ചെന്നു വരും . ഉദാഹരണമായി വിപിഎൻ ഉപയോഗിച്ച് ഐപി അഡ്രസ് മറച്ചുവച്ച് യുഎഇ സർക്കാർ ബ്ലോക്ക് ചെയ്ത എന്തെങ്കിലും കമ്മ്യൂണിക്കേഷൻ സേവനങ്ങൾ , ഓഡിയോ , വീഡിയോ ചാനലുകൾ തുടങ്ങിയവ ഉപയോഗിച്ചാൽ പിഴയ്ക്കൊപ്പം ജയിലിലും കിടക്കേണ്ടിവരും . യുഎഇയിലെ സൈബർ നിയമപ്രകാരം 10 ലക്ഷം ദിർഹം വരെ പിഴയും ഒരു വർഷം തടവും അല്ലെങ്കിലും രണ്ടും ഒന്നിച്ചും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത് . ഈ രീതിയിൽ വിപിഎൻ ഉപയോഗിച്ച് എന്തെങ്കിലും കുറ്റകൃത്യം ചെയ്യുകയോ അല്ലെങ്കിൽ കുറ്റകൃത്യം മറച്ചുവയ്ക്കുകയോ ചെയ്താൽ 20 ലക്ഷം വരെ പിഴയും തടവുമാണ് ശിക്ഷ . വിദേശിയാണെങ്കിൽ കോടതി ചിലപ്പോൾ നാടുകടത്താനും വിധിച്ചേക്കാം .


Post a Comment

0 Comments