Flash News

6/recent/ticker-posts

വിദേശ തീർഥാടകരുടെ വരവോടെ ഹറമുണർന്നു കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഇരുഹറമുകളിലും തീർഥാടകരെ സ്വീകരിക്കുന്നത്.

Views
മക്ക | വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ വരവോടെ ഇരു ഹറമുകളും സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി. ആരോഗ്യ സുരക്ഷയുടെ ഭാഗമായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഇരുഹറമുകളിലും  തീർഥാടകരെ സ്വീകരിക്കുന്നത്.

നിലവിൽ 60,000 പേർക്കാണ് ഉംറ നിർവഹിക്കാൻ അനുമതിയുള്ളത്. ക്രമേണ 1,20,000 പേർക്ക് അനുമതി നൽകുന്നതോടെ കൂടുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുമതി ലഭിക്കും. സഊദിയിലേക്ക് എറ്റവും കൂടുതൽ ഉംറ തീർഥാടകർ എത്തിയിരുന്നത് പാക്കിസ്ഥാൻ, ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരുകയാണ്.

സുരക്ഷയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ  കൊവിഡ്  മുൻകരുതൽ നടപടികൾ ഉറപ്പ് വരുത്തണമെന്ന്  തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് ഹജ്ജ് ഉംറ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.


Post a Comment

0 Comments