Flash News

6/recent/ticker-posts

" നമ്പർ പ്ളേറ്റിൽ ജസ്റ്റ് മാരീഡ് "വരന്റെ വാഹനത്തിന് പണി കൊടുത്ത് മോട്ടോർവാഹന വകുപ്പ്

Views

വെന്നിയൂര്‍ : വാഹനത്തിന് നമ്പർ പ്ളേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം മോട്ടോർവാഹന വകുപ്പ് പിടികൂടി. ഇന്നലെ വെന്നിയൂരിലാണ് സംഭവം.  ഇന്നലെ നടന്ന വിവാഹത്തിൽ നവവരൻ സഞ്ചരിച്ച വാഹനത്തിലാണ് നമ്പർ പ്ളേറ്റിന് പകരം 'ജസ്റ്റ് മാരീഡ്'' എന്ന ബോർഡ് പ്രദർശിപ്പിച്ച് ഓടിയത്. സംഭവം ശ്രദ്ധയിൽ പെട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ്  വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. കെ നിസാർ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാരായ  ടി പ്രബിൻ, സൂജ മാട്ടട എന്നിവരുടെ നേതൃത്വത്തിൽ വാഹനം പിടികൂടി മുവായിരം രൂപ പിഴയിടുകയായിരുന്നു.
 രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾ ഒന്നും തന്നെ നിരത്തിലിറങ്ങാൻ പാടില്ലെന്നാണ് മോട്ടോർവാഹന നിയമം പറയുന്നത്. അതുകൊണ്ടാണ് പുതിയ വാഹനങ്ങൾ എടുക്കുമ്പോൾ പോലും നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്തിട്ട് മാത്രമേ ഷോറൂമിൽ നിന്ന് വാഹനം പുറത്തേക്ക് കൊടുക്കാൻ പാടുള്ളൂ എന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശിച്ചിട്ടുള്ളത്. 
ഈ സാഹചര്യത്തിൽ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതാണന്നും ഇത് ആവർത്തിക്കപ്പെടുന്ന പക്ഷം വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണന്നും സേഫ് കേരള കൺട്രോൾ റൂം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.


Post a Comment

0 Comments