Flash News

6/recent/ticker-posts

വാക്ക് പാലിച്ച്​ മോഹൻലാൽ; യു.എ.ഇയിലെ നഴ്സുമാരെ കാണാനെത്തി താരം

Views
നഴ്സുമാർക്ക്​ നൽകിയ വാക്ക് പാലിച്ച്​ മോഹൻലാൽ അവരെ കാണാനെത്തി. യു.എ.ഇയിലെത്തു​മ്പോള്‍ കാണാൻ വരാമോ എന്ന നഴ്​സുമാരുടെ ചോദ്യത്തിന് ഉത്തരം നൽകിയാണ്​ മോഹന്‍ലാൽ വന്നത്​. കഴിഞ്ഞ വർഷം അന്താരാഷ്​ട്ര നഴ്​സസ്​ ദിനത്തിൽ കോവിഡ്​ മുന്നണിപോരാളികൾക്ക്​ അഭിവാദ്യം അർപ്പിക്കാൻ വിളിച്ചപ്പോഴാണ് ​യു.എ.ഇയിൽ എത്തുമ്പോൾ കാണാമെന്ന്​ മോഹൻലാൽ വാക്ക്​ നൽകിയത്​.

അബൂദബി വി.പി.എസ്​ ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയ ലാലിനെ​ ഭീമൻ പൂക്കളമൊരുക്കിയാണ്​ നഴ്​സുമാർ സ്വീകരിച്ചത്​. മലയാളികൾ ഉൾപ്പെടെയുള്ള നഴ്​സുമാരുമായി മോഹന്‍ ലാൽ തുറന്നു സംവദിച്ചു. ​യു.എ.ഇയുമായി 40 വർഷത്തെ ബന്ധമാണുള്ളതെന്നും നിർബന്ധിക്കുകയാണെങ്കിൽ ഇവിടെ താമസിക്കാമെന്നും ലാൽ പറഞ്ഞു.

300കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്രമീറ്ററിൽ ഒരുക്കിയ പൂക്കളത്തിൽ മോഹൻലാലി​ന്‍റെ മുഖവും ഉൾപെടുത്തിയിരുന്നു


Post a Comment

0 Comments