അബൂദബി | അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത പ്രസിഡന്റ് അശ്റഫ് ഗനിയും കുടുംബവും യു എ ഇയില്‍. മാനുഷിക അടിസ്ഥാനത്തില്‍ യുഎഇ ഇവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരികരിച്ചു.
സഹോദരരാജ്യമായ അഫ്ഗാനിസ്ഥാനില്‍ അടിയന്തിരമായി സ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ ദിവസം യുഎഇ ഊന്നിപ്പറഞ്ഞിരുന്നു. സമീപകാല സംഭവവികാസങ്ങള്‍ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗനി അബുദാബിയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.ഞായാറാഴ്ച താലിബാന് കാബൂള്‍ കീഴടക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഗനി അഫ്ഗാന് വിട്ടത്. ആദ്യം അയല്‍ രാജ്യമായ താജികിസ്താനിലേക്കാണ് ഗനി പോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
1 Comments
അവനവന്റെ നാടുവിടാൻ നിർബന്ധിതമായാൽ പിന്നെ കുടിയേറാൻ ഈ ലോകത്തിലേറ്റവും നല്ല നാട് U A E . തന്നെയാണ് . നിർഭയമായി ജീവിക്കാൻ ഇത്രയേറെ സുഖവും സ്വാതന്ത്ര്യവും ഉള്ളൊരു രാജ്യം ഈ ഭൂലോകത്തു വേറെ കണ്ടെത്താനാവില്ല .
ReplyDelete