Flash News

6/recent/ticker-posts

പാട്ടുപെട്ടി നിലച്ചു..!പഴമയുടെ ഗന്ധം ഇനി ഓർമ്മയിൽ..!

Views

വേങ്ങര: എളാപ്പയുടെ പാട്ടുപെട്ടി നിലച്ചു.! പുരാവസ്തു ശേഖരങ്ങൾ തിളങ്ങി നിന്ന തറവാട്ടിൽ പഴയമയുടെ ഗന്ധം ഓർമ്മയായി..!
      വേങ്ങര: അച്ചനമ്പലം സ്വദേശിയും പുരാവസ്തു സ്നേഹിയുമായ മേക്കരുമ്പിൽ മമ്മുട്ടി (73) എന്ന എളാപ്പയുടെ വേർപ്പാട് നാടിന് തീരാനഷ്ടമായി. പുരാവസ്തു ശേഖരണ തൽപരനായ എളാപ്പയുടെ  ശേഖരത്തിൽ 1921 മലബാർ ലഹളയിൽ ബ്രിട്ടീഷുകാർ സമരക്കാർക്കു നേരെ ഉതിർത്ത വെടിയുണ്ട ഒരു അമൂല്യ നിധിയാണ്. ഒഴിവ് സമയങ്ങളിൽ തൻ്റെ പാട്ടുപെട്ടി കറക്കി സംഗീതത്തിലലിയുന്നതും പുതുതലമുറക്ക് മറക്കാനാകാത്ത അനുഭവമാണ്.
      80 വർഷത്തിലധികം പഴക്കമുള്ള പാട്ടുപെട്ടിയിൽ കഴിഞ്ഞ 50 വർഷത്തിലധികം എളാപ്പ ഗാനവിരുന്ന് ആസ്വദിച്ചു.കിഷോർ കുമാറിൻ്റെയും റാഫിയുടേതും ഉൾപ്പെടെ നൂറുക്കണക്കിന് പ്ലേ റിക്കാർഡുകൾ എളാപ്പക്ക് സ്വന്തമാണ്. പാട്ടിൽ കണ്ടെത്തുന്ന ആനന്ദം പാട്ടുപെട്ടിയും റിക്കാർഡ് പ്ലയറും ഫോർ ഇൻ വൺ പ്ലയറും മരണം വരെ കാത്ത് സൂക്ഷിക്കാൻ കാരണമായി.ഇതിന് പുറമെ പഴയ നാണയങ്ങളുടെ ഒരു നീണ്ട ശ്രേണി തന്നെ ഇദ്ദേഹത്തിൻ്റെ പുരാവസ്തു ശേഖരത്തിന് മാറ്റുരക്കുന്നുണ്ട്. ആറുമക്കളിൽ സിദ്ദീഖ് മലപ്പുറം ജില്ലാ ന്യൂമസ്മാറ്റിക് സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പറാണ്. പിതാവിൻ്റെ പഴമയുടെ ഗന്ധം മക്കൾ സിദ്ധീഖിലും ഷുക്കൂറിലും നിറഞ്ഞിരിക്കുന്നുണ്ട്. പിതാവിൻ്റെ പാതയിൽ അവരിപ്പോഴും പുരാവസ്തു ശേഖരണത്തിലാണ്.


Post a Comment

0 Comments