Flash News

6/recent/ticker-posts

സൗദിയില്‍ നിന്ന് വാക്​സിനേഷന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ പോയവര്‍ക്ക്​ മടങ്ങിവരാന്‍ പ്രഖ്യാപിച്ച ഇളവ്​ പ്രാബല്യത്തിൽ

Views


സൗദിയില്‍ നിന്ന് വാക്​സിനേഷന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ പോയവര്‍ക്ക്​ മടങ്ങിവരാന്‍ പ്രഖ്യാപിച്ച ഇളവ്​ പ്രാബല്യത്തില്‍.സൗദി സിവില്‍ ഏവിഷേയന്‍ അതോറിറ്റി (ഗാക).

വിമാന കമ്ബനികള്‍ക്ക് അയച്ച​ സര്‍ക്കുലറിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. കോവിഡ്​ പൊട്ടിപുറപ്പെട്ടത്​ മുതല്‍ വിവിധ രാജ്യങ്ങള്‍ക്ക്​ ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തില്‍ ഇളവ്​ വരുത്തുകയാണെന്നും സൗദിയില്‍ നിന്ന്​ കോവിഡ്​ വാക്​സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രാനിരോധിത രാജ്യങ്ങളിലേക്ക്​ പോയവര്‍ക്ക്​ തിരിച്ചുവരാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സൗദി ഇഖാമയുള്ള, സൗദിയില്‍ തന്നെ രണ്ട്​ ഡോസ്​ വാക്​സി​ന്‍ കുത്തിവെപ്പ്​ എടുത്തവര്‍ക്ക്​ മാത്രമാണ്​ യാത്രാവിലക്ക്​ ഒഴിവാക്കിയിരിക്കുന്നത്​. എന്നാല്‍ കോവിഡ്​ വ്യാപനം തടയാന്‍ നിശ്ചയിച്ചിരിക്കുന്ന മുഴുവന്‍ വ്യവസ്​ഥകളും പാലിച്ചുവേണം യാത്ര നടത്തേണ്ടത്​. ഇതില്‍ വീഴ്​ച വരുത്തിയാല്‍ ഗവണ്‍മെന്‍റ്​ ഉത്തരവ്​ അനുസരിച്ചുള്ള ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.


Post a Comment

0 Comments