Flash News

6/recent/ticker-posts

കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയം തുടരുന്നു: വിമാനയാത്രാക്കൂലി വീണ്ടും വര്‍ധിപ്പിച്ച്‌​ വ്യോമയാന മന്ത്രാലയം

Views
🟢കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയം തുടരുന്നു: വിമാനയാത്രാക്കൂലി വീണ്ടും വര്‍ദ്ധിപ്പിച്ച്‌​ വ്യോമയാന മന്ത്രാലയം


ആഭ്യന്തര വിമാന യാത്രാക്കൂലി വീണ്ടും വർദ്ധിപ്പിച്ച്‌​ വ്യോമയാന മന്ത്രാലയം. രണ്ട്​ മാസത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ വിമാനയാത്രാക്കൂലി വർദ്ധിപ്പിക്കുന്നത്​. ഒൻപത്​ മുതൽ 12 ശതമാനത്തിൻ്റെ വർദ്ധനയാണ്​ ഏർപ്പെടുത്തിയത്​.
40 മിനിറ്റിൽ താഴെയുള്ള വിമാനയാത്രക്കുള്ള മിനിമം ചാർജ്ജ്​ 2600 രൂപയിൽ നിന്ന്​ 2900 രൂപയാക്കി വർദ്ധിപ്പിച്ചു. 11.53 ശതമാനത്തിൻ്റെ വർദ്ധനയാണ്​ വരുത്തിയത്​. 8800 രൂപയാണ്​ ഈ കാറ്റഗറിയിലെ ഉയർന്ന ചാർജ്ജ്​. 40 മുതൽ 60 മിനിറ്റ്​ വരെയുള്ള യാത്രക്ക്​ മിനിമം 3,700 രൂപയും ഉയർന്ന ചാർജ്ജായി 11,000 രൂപയും നൽകണം.

60 മുതൽ 90 മിനിറ്റ്​ വരെയുള്ള യാത്രക്ക്​ 4500 രൂപയാണ്​ മിനിമം ചാർജ്ജ്​. ഉയർന്ന ചാർജ്ജായി 13,200 രൂപയും നൽകേണ്ടി വരും. ഇതുപോലെ എല്ലാ കാറ്റഗറിയിലും വർദ്ധന വരുത്തിയിട്ടുണ്ട്​. ഈ ചാർജിൽ പാസഞ്ചർ സെക്യൂരിറ്റി ഫീസ്​, യൂസർ ഡെവലപ്​മെൻറ്​ ഫീസ്​, ജി.എസ്​.ടി എന്നിവ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ചാർജ്ജ്​ ഇനിയും ഉയരും. ഈ വർഷം ഫെബ്രുവരി, മേയ്​, ജൂൺ മാസങ്ങളിൽ വിമാന യാത്രാക്കൂലി വർദ്ധിപ്പിച്ചിരുന്നു.
┗━▣━━◤popular◢━━▣━┛


Post a Comment

0 Comments