Flash News

6/recent/ticker-posts

സംസ്​ഥാനത്തെ ഇക്കോ ടൂറിസം സെൻററുകൾ നാളെ മുതൽ തുറക്കും

Views

കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെൻററുകളും ശനിയാഴ്​ച മുതൽ തുറന്നു പ്രവർത്തിക്കും. 

വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.

വിവിധ ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ: 

🔹മലപ്പുറം: നെടുങ്കയം, നിലമ്പൂർ.

🔹തിരുവനന്തപുരം: പൊൻമുടി - മാങ്കയം, പേപ്പാറ, അഗസ്​ത്യാർവനം, നെയ്യാർ.

🔹കൊല്ലം: അച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല.

🔹പത്തനംതിട്ട: കൊച്ചാണ്ടി, കോന്നി.

🔹ആലപ്പുഴ: പുറക്കാട്​ ഗാന്ധി സ്​മൃതിവനം.

🔹കോട്ടയം: ക​ുമരകം.

🔹ഇടുക്കി: ചിന്നാർ, ഇടുക്കി, കോലാഹ​ലമേട്​, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്​.

🔹എറണാകുളം: ഭൂതത്താൻകെട്ട്​, കോടനാട്​​/കപ്രിക്കാട്​, മംഗളവനം, മുളംകുഴി, പാണിയേലി പോര്​, ത​ട്ടേക്കാട്​.

🔹തൃശൂർ: അതിരപ്പിള്ളി - വാഴച്ചാൽ, ചിമ്മിണി, പീച്ചി - വഴനി, ഷോളയാർ.

🔹പാലക്കാട്​: അനങ്ങൻമല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്​, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലൻറ്​ വാലി, തുടിക്കോട്​ - മീൻവല്ലം.

🔹മലപ്പുറം: നെടുങ്കയം, നിലമ്പൂർ.

🔹കോഴിക്കോട്​:  കാക്കവയൽ - വനപർവം, ചാലിയം, ജാനകിക്കാട്​, കടലുണ്ടി, കക്കാട്​, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി.

🔹വയനാട്​: ബാണാസുരമല - മീൻമുട്ടി, ചെ​​മ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്​, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി.

🔹കണ്ണൂർ: പൈതൽമല, ആറളം.

🔹കാസർകോട്​: റാണിപുരം.

( അവലംബം: http://www.forest.kerala.gov.in )


Post a Comment

0 Comments