Flash News

6/recent/ticker-posts

ശ്രീജേഷിന് സംസ്ഥാന സര്‍ക്കാറിന്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും

Views

തിരുവനന്തപുരം | ഒളിമ്പിക് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായ മലയാളി താരം പി ആര്‍ ശ്രീജേഷിനുള്ള സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തികും തീരുമാനമുണ്ടാകുക. സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു . ഇത്തരം കാര്യങ്ങളില്‍ വ്യവസ്ഥാപിത രീതിയിലേ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു കായിക മന്ത്രി വി അബ്ദു റഹുമാന്‍ പറഞ്ഞത്.

അത്ലറ്റിക്‌സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ ജോലിയുമാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഹോക്കി ടീമംഗങ്ങള്‍ക്ക് ഹരിയാന, പഞ്ചാബ് സര്‍ക്കാറുകള്‍ ഒരു കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 49 വര്‍ഷത്തിന് ശേഷം ഒളിംപിക്‌സ് മെഡല്‍ നേടി കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രവാസി വ്യാവസായിയാ ഷംസീര്‍ വയലില്‍ ഒരു കോടി രൂപ ശ്രീജേഷിന് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ അംഗീകാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.



Post a Comment

0 Comments