Flash News

6/recent/ticker-posts

പോലീസുകാർക്ക് രാഹുൽ ഗാന്ധിയുടെ സമ്മാനം

Views
മുക്കം: കോവിഡ് കാലത്തും മഴക്കെടുതികളിലും ജനങ്ങളുടെ സുരക്ഷയ്ക്കായി കർമനിരതരായ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പോലീസുകാർക്ക് രാഹുൽ ഗാന്ധി എം.പിയുടെ സമ്മാനം. മണ്ഡലത്തിലെ ആയിരം പോലീസുകാർക്ക് അദ്ദേഹം മഴക്കോട്ടുകൾ നൽകി. മഴക്കോട്ട് വിതരണത്തിന്റെ തിരുവമ്പാടി നിയോജക മണ്ഡലംതല ഉദ്ഘാടനം മുക്കം പോലീസ് സ്റ്റേഷനിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഇൻസ്പെക്ടർ കെ.പി. അഭിലാഷിന് നൽകി നിർവഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ടി. മൻസൂർ, സി.ജെ. ആന്റണി, എം.ടി. അഷ്‌റഫ്, ദാവൂദ് മുത്താലം, ഗഫൂർ കല്ലുരുട്ടി, റസീഫ് കണിയാത്ത്, ജുനൈദ് പാണ്ടികശാല എന്നിവർ പങ്കെടുത്തു. തിരുവമ്പാടി സ്റ്റേഷനിൽ സി.കെ. കാസിം, ബാബു, ബോസ് ജേക്കബ്, മില്ലി മോഹനൻ, കുര്യാച്ചൻ എന്നിവരും കോടഞ്ചേരി സ്റ്റേഷനിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്സ്, സണ്ണി കാപ്പാട്ടുമല, കെ.എം. പൗലോസ്, ലിസി ചാക്കോച്ചൻ, ബഷീർ നൂറാംതോട്, അബൂബക്കർ മൗലവി, ജോർജ് എന്നിവരും പങ്കെടുത്തു


Post a Comment

0 Comments