Flash News

6/recent/ticker-posts

ഷാർജയിലേക്ക് യാത്രചെയ്യുന്നവർ ആപ്പുകൾ സജീവമാക്കണം

Views
ദുബായ് : ഷാർജയിലേക്കുള്ള യാത്രക്കാർ യുഎഇ ഫാസ്റ്റ് ട്രാക്ക് , ഐസിഎ യുഎഇ സ്മാർട് ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ആക്ടീവാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു . ദുബായിലേക്ക് എത്തുന്നവർക്ക് ജിഡിആർഎഫ്എ ( ജനറൽ ഡയറ്കടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ) അനുമതി മാത്രം മതിയെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ചില യാത്രക്കാരോട് ഐസിഎ ( ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് ) അനുമതിയും ചോദിക്കുന്നുണ്ട് . തുടക്കത്തിൽ ഇങ്ങനെ അനുമതി നേടണമെന്ന് നിബന്ധയുണ്ടായിരുന്നെങ്കിലും പിന്നീട് ദുബായ് ഇത് മാറ്റിയിരുന്നു . എന്നാൽ കൊച്ചിയിൽ നിന്ന് കഴിഞ്ഞദിവസം ഐസിഎ അനുമതി നേടാത്ത യാത്രക്കാരിൽ ചിലർക്ക് മടങ്ങേണ്ടി വന്നിരുന്നു . യാത്രക്കാർ വിമാനക്കമ്പനി അധികൃതരോട് ഇക്കാര്യം ചോദിച്ച് ഉറപ്പാക്കണം .


Post a Comment

0 Comments