Flash News

6/recent/ticker-posts

കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് അത്താഴം കഴിച്ചുകൊണ്ടിരിക്കെ സീലിങ് ഫാന്‍ പൊട്ടി വീണു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Views
ഹാനോൾ: കുടുംബാംഗങ്ങൾ അത്താഴം ആസ്വദിച്ചു കഴിക്കുന്നതിനിടെ സീലിംഗ് ഫാൻ പൊട്ടി വീണു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. ഈ അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോയാണ് സോഷ്യൽലോകത്ത് വൈറലായിരിക്കുന്നത്.

വീഡിയോ കാണുക👇



വിയറ്റ്നാമിലാണ് സംഭവം നടന്നത്. നിലത്ത് പായ വിരിച്ച് അതിലിരുന്നു ഭക്ഷണം കഴിക്കുന്ന അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം. ഇടയ്ക്ക് ഒരു ശബ്ദം കേട്ട് ഇളയകുട്ടി ചുറ്റുപാടെല്ലാം നോക്കുന്നത് വീഡിയോയിൽ കാണാം. പെട്ടെന്നാണ് വലിയ ശബ്ദത്തോടെ ഫാൻ താഴേക്ക് പൊട്ടി വീഴുന്നത്.

അച്ഛനും ഇളയ കുട്ടിയും മറ്റൊരാളും ഇരുന്നിടത്തേക്കാണ് ഫാൻ വീണതെങ്കിലും ആർക്കും ഒരു പോറൽ പോലും ഏറ്റില്ല. അമ്മ ഉടനടി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ഇളയകുട്ടിയെ കെട്ടിപ്പിടിക്കുന്നതും ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു നിമിഷം ബാക്കിയെല്ലാവരും സ്തബ്ധരായി നിന്നുപോയി.

അത്ഭുതകരമായ രക്ഷപ്പെടൽ എന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. വീഡിയോ പേടിപ്പിക്കുന്നതായി മറ്റൊരാൾ കമന്റ് ചെയ്തു. അവരുടെ വീടുകളിലെ പഴയ സീലിംഗ് ഫാൻ മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചെന്ന് വീഡിയോ കണ്ട ശേഷം ഒറ്റപ്പേർ അഭിപ്രായപ്പെട്ടു. വൈറൽ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വൈറൽഹോഗ് ആണ് ഈ വീഡിയോയും പങ്കുവെച്ചത്.

Post a Comment

0 Comments