Flash News

6/recent/ticker-posts

പാമ്പിൻ്റെ ശല്യം ഒഴിവാക്കാൻ...

Views

                  ✍️NSNM-PALANI

പാമ്പിൻ്റെ ശല്യം ഒഴിവാക്കാൻ പലരുംപല സൂത്രങ്ങളും പ്രയോഗിക്കാറുണ്ട്. ഒട്ടുമിക്ക ആളുകളും ചെയ്യുന്ന ഒരു സൂത്രമാണ് വെളുത്തുള്ളി അരച്ച്  ജ്യൂസാക്കി പാമ്പ് വരുന്ന സ്ഥലങ്ങളിൽ തെളിക്കുക എന്നത്. ഇത് കൊണ്ട് നേട്ടം വെളുത്തുള്ളി കച്ചവടക്കാരന് മാത്രം. 

        ഇഴജീവികളെ തൊട്ട് പരിസരം സൂക്ഷിക്കുക. സ്ഥിരമായി പാമ്പുകളെ കാണപ്പെടുന്ന സ്ഥലങ്ങളിൽ ഇനി മുതൽ ഈ മിശ്രിതം പരീക്ഷിക്കാം. ഒരു ബോട്ടിലിൽ 90% വെള്ളവും 10% മണ്ണെണ്ണയും നന്നായി കുലുക്കിച്ചേർത്ത് മാളങ്ങളിലും കോഴിക്കൂട് പോലുള്ള കൂടുകളിലും പാമ്പുകളെ കാണപ്പെടാറുള്ള ഭാഗങ്ങളിലും ഈ മിശ്രിതം തെളിക്കാം. 

എന്നാൽ, ഒരിക്കലും മണ്ണെണ്ണ നേരിട്ട് പാമ്പുകളുടെ ശരീരത്തിലേക്കൊഴിക്കരുത്. മനുഷ്യ ശരീരത്തിൽ ആസിഡ് തട്ടിയാലുള്ള അതേ അവസ്ഥ തന്നെയാണ് പാമ്പിൻ്റെ ദേഹത്ത് മണ്ണെണ്ണ തട്ടിയാലുണ്ടാകുന്നതും.

       
           പാമ്പുകളെ കണ്ടാൽ കൊല്ലാതിരിക്കുക.ഇത്തരം സാഹചര്യത്തിൽ താഴെ നമ്പറിൽ വിളിക്കാം.
അവയും ജീവിക്കട്ടെ സ്വസ്ഥമായി...
 📱 : +919562030104


Post a Comment

3 Comments

  1. പാമ്പുകളെയും എലികളെയും ഓടിക്കാൻ പര്യാപ്തമായ വല്ല ഇലക്ട്രോണിക് പെസ്റ്റ് റിപ്പെല്ലേഴ്‌സും കിട്ടാനുണ്ടോ മാർക്കെറ്റിൽ ?. മണ്ണെണ്ണ , ദുർഗന്ധം വമിക്കുന്ന ചില കീടനാശിനികൾ തുടങ്ങിയ പലതും പലരും പറഞ്ഞുകേൾക്കാറുണ്ട് . ഒന്നും നൂറുശതമാനം വിശ്വസനീയമോ ദീർഘാകാലത്തേക്ക് ആശ്രയിക്കാവുന്നതോ ആണെന്ന് തോന്നുന്നില്ല . പാമ്പ് കടിയേറ്റുള്ള മരണങ്ങൾ ഇന്നും നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ അന്യമല്ലാതാനും . മണ്ണെണ്ണയും വെള്ളവും 10 / 90 എന്ന റേഷ്യൊ യിൽ പരീക്ഷിച്ചു നോക്കട്ടേ. വളരേ നന്ദി ശ്രീ . പാലാണി . വല്ല ഇലക്ട്രോണിക് റിപ്പേല്ലേഴ്‌സും കിട്ടിയാൽ അറിയിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .

    ReplyDelete
  2. MR. PALANI,സത്യത്തിൽ താങ്കൾ ആരാണ്? ഉപ്പു മുതൽ കർപ്പൂരം വരെ കുടില് മുതൽെ ബംഗ്ലാവ് വരെ അറിയാലോ........ മുഴുവൻ േപരെന്താണ് '?
    ദയവായി പറയു

    ReplyDelete
    Replies
    1. യഥാർത്ഥ പേരും അഡ്രസ്സും ഒന്നും വിട്ടുകൊടുക്കല്ലേ ശ്രീ . പാലാണി . വല്ല വിവാഹബ്രോക്കര്മാരുടെയും കയ്യിലകപ്പെട്ടാൽ പിന്നെ ജീവിതം കട്ടപ്പൊകയാണ് . പിള്ളേരുപിടുത്തക്കാരെപ്പോലെ അവിവാഹിതരെ പിടിക്കാൻ നടക്കുന്നവരും നാട്ടിൽ ധാരാളം ഇറങ്ങിയിട്ടുണ്ട് . സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പഴംചൊല്ല് മനസാസ്മരാമി നിത്യം .

      Delete