Flash News

6/recent/ticker-posts

ബിരിയാണിയും മന്തിയും ദം ചെയ്ത ചെമ്പും മൂടിയും വെട്ടിത്തിളങ്ങാൻ...!

Views
              ✍️NSNM-PALANI

നല്ല ദം ബിരിയാണി വെക്കാനും കഴിക്കാനും എല്ലാർക്കും ഇഷ്ടായിരിക്കും. എന്നാൽ, ആ ചെമ്പും മൂടിയും കഴുകാനാക്കിയാലോ......?
ബിരിയാണി വെച്ചവരേയും തിന്നവരേയും..... എന്തിന് ബിരിയാണി കണ്ട് പിടിച്ചവനെ വരെ പ്രാകി പ്രാകി കൊല്ലും.


ദം ഇടാൻ തീ കനലുകൾ ചെമ്പ് അടച്ച് വെച്ചതിന് മുകളിലേക്കിട്ട്‌ ഏറെ നേരം വെച്ച് കഴിഞ്ഞാൽ കരിപിടിക്കുമല്ലോ.... എന്നാൽ ആദ്യം നന്നായി തീ കനലില്ലാത്ത വെണ്ണീർ (പഴയ വെണ്ണീർ) പരത്തിയിടുക. ശേഷം, കനൽ ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്താൽ കനലിട്ട ഒരു പാട് പോലും കാണില്ല.


    ഇനി അടുപ്പിൽ വെക്കുന്ന പാത്രങ്ങളിൽ കരിപിടിക്കാതിരിക്കാൻ എന്ത് ചെയ്യണം..? 

1- പാത്രത്തിന് പുറം ഭാഗത്ത് മുഴുവനായും വെണ്ണീർ നനച്ച് തേക്കുക.

2- പത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ലിക്യുട് തേക്കുക.

3- എണ്ണയോ ഓയിലോ പുരട്ടുക.


ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ പാത്രത്തിൽ കരി പറ്റിയിരിക്കാതെ നിഷ്പ്രയാസം കഴുകി വൃത്തിയാക്കിയെടുക്കാം.


Post a Comment

0 Comments