Flash News

6/recent/ticker-posts

ഡയപറും പാഡും (Diaper & Pad) വളരെ എളുപ്പത്തിൽ നശിപ്പിക്കാം.

Views

                 ✍️NSNM-PALANI

ഡയപറും പാഡും ഉപയോഗിക്കാത്ത കുട്ടികളും യുവതികളും ഇല്ലാത്ത വീടുകൾ ഇന്ന് വളരെ വളരെ ചുരുക്കമായിരിക്കും. ഉപയോഗശേഷം ഇത് പ്രകൃതിക്ക് ദോഷകരമാകാത്ത വിധം നശിപ്പിക്കുന്നവരും ചുരുക്കമായിരിക്കും. ജീവിത ചുറ്റുപാടുകൾക്കനുസരിച്ച് ഒരു വയസ്സിന്  താഴെയുള്ള മിക്ക കുട്ടികളെയും ഇന്ന് പാമ്പേഴ്സണിഞ്ഞാണ് കാണാറുള്ളത്. 
ഇതെല്ലാം കൂടി എങ്ങനെ നശിപ്പിക്കും.?! 


നേരിട്ട് കത്തിച്ചാൽ കത്തി നശിക്കില്ല. പുഴയോരത്തും പറമ്പുകളിലും നിക്ഷേപിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും പലരും ഇരുട്ടിൻ്റെ മറവിൽ ഇത്തരം കലാപരിപാടിക്ക് സമർത്ഥരാണ്.

  

പാമ്പേഴ്സ് അഥവാ ഡയപർ
----------------------------------------
        കുട്ടികളെ പോലെ തന്നെ വാർദ്ധക്യ കാരണം കൊണ്ട് കിടപ്പിലായവർക്കും ഡയപർ ഉപയോഗിക്കാറുണ്ട്.ഇതിലെ അശണ്ടകൾ നീക്കിയ ശേഷം ഡയപറിനകത്തെ ജെല്ല് ഒരു ബക്കറ്റിലേക്കിടാം. ഒരു ഡയപറിലേക്ക് രണ്ട് ടേബിൾ സ്പൂൺ എന്ന തോതിൽ കല്ലുപ്പ് ചേർത്ത് ഇളക്കി, പത്തു മിനുറ്റ് മാറ്റി വെക്കുക.

   

     ശേഷം ജെല്ല് വെള്ളം പോലെ അലിഞ്ഞ് ചേർന്നതായി കാണാം.ഇത് പുറത്തേക്കൊഴിക്കാം.ജെല്ല് ഒഴിവാക്കിയ ഡയപർ ഷീറ്റ് ഉണങ്ങിയ ശേഷം കത്തിക്കാം.




പാഡ് (Napkin)
------------------
        യുവതികളിൽ ഇന്ന് പാഡ് ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും. കാരണം, സൗകര്യങ്ങൾ കൂടുന്നതിനനുസരിച്ച് അലസത കൂടുന്നതാണ് സത്യം. ആർക്കും ഒന്നിനും സമയമില്ലാതായി. പല പാഡുകളും (Napkin) ശരീരത്തിന് അലർജിയോ മറ്റു അസ്വസ്ഥതകളോ ഉണ്ടാക്കുന്നതാണെങ്കിലും അവയോട് 'പൊരുതാൻ' തന്നെ യുവതികൾ തയ്യാറാണ്.
       ഉപയോഗിച്ച ശേഷം പാഡുകളിലെ അടിഭാഗത്തുള്ള പ്ലാസ്റ്റിക് ഷീറ്റ് ഒഴിച്ച് ബാക്കിയെല്ലാം ചെറുതായി പിച്ചിയ ശേഷം ക്ലോസറ്റിലേക്കിടാം. അടിഭാഗത്തെ ഷീറ്റ് (കവർ) കത്തിക്കാം.
ഇനി മറ്റൊരു വഴി രക്തം കളഞ്ഞതിന് ശേഷം ഉണക്കി കത്തിക്കാം.
      പ്രകൃതി മലിനമാക്കാതെ കാത്തു സൂക്ഷിക്കാം.


Post a Comment

1 Comments