Flash News

6/recent/ticker-posts

മലപ്പുറം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 17 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും.

Views
മലപ്പുറം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 17 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ നിർമാണം പൂർത്തീകരിച്ച 17 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 18 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഇന്ന് (സെപ്തംബർ 14) നടക്കും. ജില്ലയിലെ 35 സ്കൂളുകളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വൈകീട്ട് 3.30ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. ധനകാര്യ മന്ത്രി കെ. ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് 35 സ്കൂളുകളിലും എം.എൽ.എ മാരുടെ നേതൃത്വത്തിൽ ശിലാഫലകം അനാഛാദനം നടക്കും.

അഞ്ചു കോടി രൂപ ചെലവിൽ നിർമിച്ച ജി.എച്ച്.എസ്.എസ് തുവൂർ, ജി.വി.എച്ച്.എസ്.എസ് കൽപ്പകഞ്ചേരി എന്നീ സ്കൂളുകളുടെ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച അരീക്കോട് ജി.എച്ച്.എസ്.എസ്, കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്, ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസ്, കരിപ്പോൾ ജി.എച്ച്.എസ്, തൃക്കുളം ജി.എച്ച്.എസ്, വാഴക്കാട് ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളുടെ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കവളമുക്കട്ട ജി.എൽ.പി.എസ്, പറമ്പ ജി.യു.പി.എസ്, പള്ളിക്കുത്ത് ജി.യു.പി.എസ്, കാട്ടുമുണ്ട ജി.യു.പി.എസ്, കോട്ടക്കൽ ജി.യു.പി.എസ്, അങ്ങാടി ജി.യു.പി.എസ്.ബി.പി സ്കൂളുകളുടെ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്, പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ്, എരഞ്ഞിമങ്ങാട് ജി.എച്ച്.എസ്.എസ് എന്നീ
 സ്കൂളുകളിലെ ഹൈടെക്  ലാബുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
കിഫ്ബിയിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച 13 സ്കൂളുകളിലും പ്ലാൻ ഫണ്ട് അനുവദിച്ച അഞ്ചു സ്കൂളുകളിലും പുതിയ പ്രവൃത്തികളുടെ ശിലാസ്ഥാപനവും ഇന്ന് നടക്കും. മങ്കട പള്ളിപ്പുറം ജി.യു.പി.എസ്, ചേരിയം മങ്കട ജി.എച്ച്.എസ്, കൂട്ടിലങ്ങാടി ജി.യു.പി.എസ്, കോട്ടക്കൽ ജി.എം.യു.പി. എസ്, വാഴക്കാട് ജി.എച്ച്.എസ്.എസ്, തുവൂർ ജി.എൽ.പി.എസ്, കാളികാവ് ബസാർ ജി.യു.പി.എസ്, പഴയ കടക്കൽ ജി.യു.പി.എസ്, കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് (ലാബ് /ലൈബ്രറി), കാപ്പിൽകാരാട് ജി.എച്ച്.എസ്, പുൽവെട്ട ജി.എൽ.പി.എസ്, കാട്ടുമുണ്ട ജി.യു.പി.എസ്, മുണ്ടേരി ജി.എച്ച്.എസ്, മരുത ജി.എച്ച്.എസ്, പുള്ളിയിൽ ജി.യു.പി.എസ്, എരഞ്ഞിമങ്ങാട് ജി.യു.പി.എസ്, അരീക്കോട് ജി.എച്ച്.എസ്.എസ്, കുന്നക്കാവ് ജി.എൽ.പി.എസ് എന്നീ സ്കൂളുകളിലെ കെട്ടിടങ്ങളുടെ ശിലസ്ഥാപനമാണ് നടക്കുക 

ഇതോടെ ജില്ലയിൽ 13 സ്കൂളുകളിൽ അഞ്ചു കോടിയുടെ കെട്ടിടങ്ങളും 21 സ്കൂളുകളിൽ മൂന്ന് കോടിയുടെ കെട്ടിടങ്ങളും 23 സ്കൂളുകളിൽ ഒരു കോടിയുടെ കെട്ടിടങ്ങളുമാണ് പൂർത്തീകരിച്ചിട്ടുള്ളത്.


Post a Comment

0 Comments