Flash News

6/recent/ticker-posts

എക്സ്പോ 2020 ദുബായ് : ഉദ്ഘാടന ചടങ്ങിന്റെ മായകാഴ്ച്ചകൾ യുഎഇയിലുടനീളമുള്ള 430 സ്‌ക്രീനുകളിൽ തത്സമയം കാണാം

Views
എക്സ്പോ 2020 ദുബായ് : ഉദ്ഘാടന ചടങ്ങിന്റെ മായകാഴ്ച്ചകൾ യുഎഇയിലുടനീളമുള്ള 430 സ്‌ക്രീനുകളിൽ തത്സമയം കാണാം

എക്സ്പോ 2020 ദുബായിയുടെ നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ മായകാഴ്ച്ചകൾ യുഎഇയിലുടനീളമുള്ള 430 ലധികം ലൊക്കേഷനുകളിലൂടെ തത്സമയ സംപ്രേഷണം വഴി എല്ലാവർക്കും കാണാൻ അവസരമൊരുക്കും . രാത്രി 7.30 ന് തുടങ്ങുന്ന ഉദ് ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനമുള്ളത് . യുഎഇയിലുടനീളമുള്ള വിമാനത്താവളങ്ങൾ , ഷോപ്പിംഗ് മാളുകൾ , ഹോട്ടലുകൾ മറ്റ് ലാൻഡ്മാർക്കുകളിലല്ലാം സ്ഥാപിച്ചിട്ടുള്ള വലിയ സ്ക്രീനുകളിലൂടെ വ്യാഴാഴ്ച ( സെപ്റ്റംബർ 30 ) ന് നടക്കുന്ന എക്സ്പോ ഉദ്ഘാടന ചടങ്ങിന്റെ അവിശ്വസനീയമായ സംഗീതവും സാംസ്കാരിക പ്രകടനങ്ങളും ആസ്വദിക്കാനാകും . യുഎഇ സമയം രാത്രി 7.30 മുതൽ virtualexpo.world , Expo TV എന്നീ പ്ലാറ്റ് ഫോമുകൾ വഴി ലോകത്തെവിടെനിന്നുള്ള കാഴ്ചക്കാർക്കും ഈ പ്രകടനങ്ങൾ ആസ്വദിക്കാനാകും . എക്സ്പോയുടെ ആദ്യ ദിവസമായ ഒക്ടോബർ 1 ന് മൂന്ന് മനോഹരമായ കരിമരുന്ന് പ്രദർശനങ്ങളും ഉണ്ടാകും . കരിമരുന്ന് പ്രദർശനങ്ങൾ ഒക്ടോബർ 1 വെള്ളിയാഴ്ച വൈകുന്നേരം , യുഎഇ സമയം 8.30 നാണ് ആരംഭിക്കുക .


Post a Comment

0 Comments