Flash News

6/recent/ticker-posts

മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 32 ജീവനക്കാരെ സ്ഥലംമാറ്റി

Views
മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 32 ജീവനക്കാരെ സ്ഥലംമാറ്റി


മലപ്പുറം: എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്.

യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപമാണ് കണ്ടെത്തിയത്. പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയ ആയിരം കോടിയോളം രൂപയുടെ ഇടപാടുകളെയും കണ്ടെത്തി. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.

ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടായി സഹകരണവകുപ്പ് കണ്ടെത്തി. 103 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കെട്ടിയ സാഹചര്യത്തിൽ ബാങ്ക് വൻ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാമ്ബത്തിക വർഷം മാത്രം നാലരക്കോടിയുടെ പ്രവർത്തനം നഷ്ടമാണ് ബാങ്കിനുണ്ടായത്.


Post a Comment

0 Comments