Flash News

6/recent/ticker-posts

ഇന്ത്യാചരിത്രം തിരുത്തി എഴുതി വികലമാക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരേ മതേതര ജനാധിപത്യവിശ്വാസികൾ ഒന്നിക്കണമെന്ന് ഡോ. ഹുസൈൻ മടവൂർ

Views
ചരിത്രം തിരുത്തുന്നവർക്കെതിരേ ജാഗ്രത പുലർത്തണം
 -ഡോ. ഹുസൈൻ മടവൂർ

മടവൂർ: ഇന്ത്യാചരിത്രം തിരുത്തി എഴുതി വികലമാക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരേ മതേതര ജനാധിപത്യവിശ്വാസികൾ ഒന്നിക്കണമെന്ന് ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. മടവൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് നടത്തിയ ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ മലയാളരാജ്യമെന്ന പേരിൽ ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരും സ്വാതന്ത്ര്യസമര പോരാളികൾത്തന്നെയാണ്. ആ ചരിത്രം ഇല്ലായ്മചെയ്യാൻ ആർക്കും സാധ്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.


പി.കെ. കുഞ്ഞിമൊയ്തീൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത്, ഫൈസൽ ഫൈസി മടവൂർ, കെ.പി. മുഹമ്മദൻസ്, ടി.കെ. അബൂബക്കർ, പി. മുഹമ്മദലി, മൂത്താട്ട് അബ്ദുറഹിമാൻ, വി.സി. ഹമീദ്, യു.വി. മുഹമ്മദ് മൗലവി, ബഷീർ മില്ലത്ത് തുടങ്ങിയവർ സംസാരിച്ചു


Post a Comment

0 Comments