Flash News

6/recent/ticker-posts

പ്രസ്താവന നടത്താന്‍ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിയെ വേണ്ടത് : കടന്നാക്രമിച്ച് വി. ഡി സതീശന്‍...!!!

Views
പ്രസ്താവന നടത്താന്‍ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിയെ വേണ്ടത് : കടന്നാക്രമിച്ച് വി. ഡി സതീശന്‍...!!!


 
തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ സര്‍വകക്ഷി യോഗമോ സര്‍വമതയോഗമോ വിളിക്കാത്ത സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ്.

പ്രസ്താവന നടത്താന്‍ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിയെ വേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമ്ബോള്‍ പരിഹരിക്കാന്‍ എന്ത്​ നടപടിയെടുത്തു. അനങ്ങാപ്പാറ നയമാണ്​ മുഖ്യമന്ത്രിക്ക്​. സംഘ്​പരിവാര്‍ ഈ വിഷയത്തില്‍ മുതലെടുപ്പ്​ നടത്തു​മ്ബോള്‍ അറിഞ്ഞോ അറിയാതെയോ നീണ്ടുപോക​ട്ടെ എന്ന സമീപനമാണ്​ സര്‍ക്കാരും സി പി എമ്മും സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


സാമുദായിക ധ്രുവീകരണം ഒഴിവാക്കുന്നതിന് സര്‍വമതയോഗം, സര്‍വ കക്ഷിയോഗം എന്നിവ വിളിക്കാന്‍ പറഞ്ഞിട്ട്​ ആവശ്യമില്ലെന്ന​ നിലപാടാണ്​ സര്‍ക്കാരിനുള്ളത്. പ്രതിപക്ഷം വര്‍ഗീയതക്ക്​ എതിരെ വിട്ടുവീഴ്​ചയില്ലാത്ത നിലപാടാണ് എടുത്തിട്ടുള്ളത്. അതാര്​ ചെയ്​താലും തെറ്റാണ്​. രാഷ്​ട്രീയ ലാഭത്തിന്​ വേണ്ടി ഒരു ശ്രമവും പ്രതിപക്ഷം നടത്തുന്നില്ലെന്ന് സതീശന്‍ പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ പൊലീസ് മുന്‍കൈയെടുക്കണമെന്നും പച്ചവെള്ളത്തിന്​ തീപിടിക്കുന്ന വര്‍ത്തമാനം വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ലെന്നും​ സതീശന്‍ കുറ്റപ്പെടുത്തി. വര്‍ഗ്ഗീയത പച്ചക്കു പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഈ നാട്ടില്‍ പൊലീസെന്നും സതീശന്‍ ചോദിച്ചു.


Post a Comment

0 Comments