Flash News

6/recent/ticker-posts

പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നാളെ മുതൽ നിരോധനം; പരിശോധനകൾ കർശനമാക്കും

Views
പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നാളെ മുതൽ നിരോധനം; പരിശോധനകൾ കർശനമാക്കും

രാജ്യത്ത് നാളെ മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കും 60 ജിഎസ്എമ്മിൽ (ഗ്രാം പേർ സ്‌ക്വയർ മീറ്റർ) കുറഞ്ഞ നോൺവൂവൺ ബാഗുകൾക്കും നാളെ മുതൽ രാജ്യമാകെ നിരോധനം. കേരളത്തിൽ ഇവയ്‌ക്കെല്ലാം നിരോധനം നിലവിലുണ്ട്.

തുണിസഞ്ചിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന നോൺവൂവൺ കാരി ബാഗുകൾ, പോളി പ്രൊപ്പിലീനും കാൽസ്യം കാർബണേറ്റും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇവ മണ്ണിൽ പൂർണമായി അലിഞ്ഞു ചേരില്ല; പുനരുപയോഗവും സാധിക്കില്ല.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെല്ലാം അടുത്ത ജൂലൈ 1 മുതൽ രാജ്യമാകെ പൂർണനിരോധനം വരികയാണ് കേരളത്തിൽ 2020 ജനുവരി ഒന്നു മുതലാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നത്. കോവിഡ് വ്യാപനത്തോടെ നിലച്ച പരിശോധനകൾ കർശനമാക്കണമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് സർക്കാർ ഈയിടെ കർശന നിർദ്ദേശം നൽകിയിരുന്നു.


Post a Comment

0 Comments