Flash News

6/recent/ticker-posts

രേഖയില്ലാത്ത അതിഥി തൊഴിലാളികളെ ജോലിക്കെടുക്കരുത്‌.

Views
രേഖയില്ലാത്ത അതിഥി തൊഴിലാളികളെ ജോലിക്കെടുക്കരുത്‌


തൃശ്ശൂർ: സർക്കാർ നിശ്ചയിച്ചിരിക്കുന്ന തിരിച്ചറിയൽകാർഡ് ഇല്ലാത്ത അതിഥി തൊഴിലാളികളെ ജോലിക്കെടുക്കരുതെന്ന് ഉത്തരവ്. എല്ലാ തൊഴിലുടമകൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകാൻ ലേബർ ഓഫീസർമാരെ ചുമതലപ്പെടുത്തി.

 ആധാർകാർഡ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയാണ് വേണ്ടത്. ഇവ ഇല്ലെങ്കിൽ ഏതു സംസ്ഥാനത്തുനിന്നാണോ വരുന്നത് ആ സംസ്ഥാനത്തെ പോലീസ് അല്ലെങ്കിൽ തൊഴിൽവകുപ്പ് നൽകുന്ന വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വേണം.
രേഖകളില്ലാതെ ജോലിയ്ക്കെടുക്കുന്ന അതിഥി തൊഴിലാളികൾ എന്തെങ്കിലും കേസിൽപ്പെട്ടാൽ തൊഴിലുടമയും ഉത്തരവാദിയായിരിക്കും. അതിഥി തൊഴിലാളികളുടെ രൂപത്തിൽ മറ്റ് രാജ്യങ്ങളിൽനിന്നുള്ളവർ കേരളത്തിലേക്ക് എത്തുന്നുവെന്ന രഹസ്യവിവരമാണ് തിരിച്ചറിയൽരേഖ നിർബന്ധമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.


Post a Comment

0 Comments