Flash News

6/recent/ticker-posts

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം; യുഡിഎഫ് യോഗത്തില്‍ അഭിപ്രായ ഭിന്നത, മലക്കം മറിഞ്ഞ് വി ഡി സതീശന്‍

Views

പാലാ ബിഷപ്പിന്റെ വിവാദപരാമര്‍ശത്തില്‍ യുഡിഎഫ് യോഗത്തില്‍ അഭിപ്രായ ഭിന്നത. വിവാദം തിരിച്ചടിയാകുമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും യു ഡി എഫ് യോഗത്തില്‍ ധാരണ. സര്‍വകക്ഷിയോഗം വിളിക്കണമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍വകക്ഷിയോഗം പരിഹാരമല്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.
പാലാ ബിഷപ്പിന്റെ പരാമാര്‍ശം മുഖ്യമന്ത്രി തള്ളികളഞ്ഞതോടെ വിവാദങ്ങള്‍ അവസാനിക്കേണ്ടതായിരുന്നു. അത് ഏറ്റെടുത്ത് മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന വികാരമാണ് യുഡിഎഫ് യോഗത്തില്‍ ഉയര്‍ന്നത്.
യോഗത്തില്‍ ലീഗും ജോസഫും വിഭാഗവും വ്യത്യസ്ത നിലപാട് എടുത്തതോടെ കോണ്‍ഗ്രസ് വെട്ടിലായി. മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെ ഇനി വിവാദങ്ങള്‍ക്ക് ആയുസില്ലെന്നും ഘടകകക്ഷികള്‍ യോഗത്തില്‍ നിലപാട് എടുത്തു.
മാത്രമല്ല സര്‍വകക്ഷിയോഗം വിളിക്കണമെന്ന മുന്‍നിലപാടില്‍ മലക്കംമറിയുകയാണ് പ്രതിപക്ഷ നേതാവ്. വിവാദങ്ങള്‍ സജീവമായി നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് തീരുമാനം ശരിയായില്ലെന്ന വിലയിരുത്തലാണ് യുഡിഎഫ് യോഗത്തില്‍ ഉണ്ടായത്.


Post a Comment

0 Comments