Flash News

6/recent/ticker-posts

സൗദിയിൽ കോവിഡ് വാക്‌സിൻ മൂന്നാം ഡോസ് നൽകിത്തുടങ്ങി

Views

സൗദിയിൽ കോവിഡ് വാക്‌സിൻ മൂന്നാം ഡോസ് നൽകിത്തുടങ്ങി

റിയാദ്:പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങൾക്ക് കോവിഡ് വാക്സിൻ മൂന്നാം ഡോസ് നൽകിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെയായി 4,15,72,744 ഡോസ് വാക്സിൻ വിതരണം ചെയ്തു. അതിൽ 2,32,50,980 ആദ്യ ഡോസും 1,83,21,764 രണ്ടാം ഡോസുമാണ്. വരും ദിനങ്ങളിൽ കൂടുതൽ വിഭാഗങ്ങളിലേക്കുകൂടി മൂന്നാം ഡോസ് വാക്സിൻ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിന്റെ ഭാഗമായി രണ്ടാം ഡോസ് എടുത്ത് എട്ടുമാസം കഴിഞ്ഞ 60 വയസ്സിന് മുകളിലുള്ളവർക്ക് മൂന്നാം ഡോസ് വാക്സിൻ നൽകും. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനെയുണ്ടാകും. നിലവിൽ വൃക്കരോഗമുള്ളവർക്കും അവയവ മാറ്റം നടത്തിയവർക്കും മൂന്നാം ഡോസ് വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച പ്രവിശ്യകളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു. 67 ശതമാനം പേർ രണ്ടാം ഡോസ് സ്വീകരിച്ച അൽബാഹ പ്രവിശ്യ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. റിയാദ് 66.1, കിഴക്കൻ പ്രവിശ്യ 65.5, മക്ക 58.4, അസീർ 56.1, ഖസീം 55.5, ജിസാൻ - തബൂക്ക് 53.7, ഹാഇൽ 51, മദീന 50.7, വടക്കൻ അതിർത്തി മേഖല 50.5, നജറാൻ - അൽജൗഫ് 48.9 എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ വാക്സിനേഷൻ ശതമാനം.

സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ വെറും 44 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരിൽ 58 പേർ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ രോഗം ബാധിച്ച് മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 37,910 കോവിഡ് പരിശോധനകൾ പുതുതായി നടന്നു. 5,46,926 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,950 പേർ രോഗമുക്തരായി. 8,699 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ്-11, ജിദ്ദ-ഏഴ്, മദീന-മൂന്ന്, മക്ക-രണ്ട്, നജ്റാൻ-രണ്ട്, അലൈത്ത്-രണ്ട്, മറ്റ് 17 സ്ഥലങ്ങളിൽ ഓരോ രോഗി വീതം.

Post a Comment

0 Comments