Flash News

6/recent/ticker-posts

കോഴിക്കോട് പെൺവാണിഭ സംഘം അറസ്റ്റിൽ: മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ സംഘത്തിൽ, പ്രവർത്തിച്ചിരുന്നത് വീട് വാടകയ്‌ക്കെടുത്ത്

Views
കോഴിക്കോട് പെൺവാണിഭ സംഘം അറസ്റ്റിൽ: മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ സംഘത്തിൽ, പ്രവർത്തിച്ചിരുന്നത് വീട് വാടകയ്‌ക്കെടുത്ത്

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്‌ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. ചേവായൂർ പോലീസിന്റേതാണ് നടപടി.
കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയിൽ പെൺവാണിഭം നടത്തിവരികയായിരുന്നു ഈ സംഘമെന്ന് പോലീസ് പറഞ്ഞു. നരിക്കുനി സ്വദേശിയായ ഷഹീം എന്ന വ്യക്തിയാണ് വീട് വാടകയ്‌ക്ക് എടുത്തത്. വീടിന്റെ മുകൾ നിലയിലാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

വീഡിയോ കാണാം.. 👇🏼




വീട് വാടകയ്‌ക്കെടുത്ത ഷഹീം മുൻപും നഗരത്തിന്റെ പല ഭാഗങ്ങളിൽ ഇങ്ങനെ പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നു എന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെയെത്തിയ ആളുകളെപ്പറ്റിയുള്ള വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു.


Post a Comment

0 Comments