Flash News

6/recent/ticker-posts

കൊറോണ ബാധിച്ച്‌ കുടുംബത്തിലെ ഒരാള്‍ ആത്മഹത്യ ചെയ്താലും നഷ്ടപരിഹാരം ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Views ന്യൂഡല്‍ഹി: കൊറോണ മരണങ്ങളിലെ നഷ്ടപരിഹാരം സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രിംകോടതി വാദം കേട്ടു. കൊറോണ ബാധിതനായി 30 ദിവസത്തിനുള്ളില്‍ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അയാളുടെ കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഈ തുക നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. കൊറോണ ബാധിച്ച്‌ മരണപ്പെടുന്നവരുടെ കുടുംബങ്ങളെ സഹായിക്കാനാവുന്നതില്‍ സര്‍ക്കാരിന് സംതൃപ്തിയുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇത്രയും വലിയ ജനസംഖ്യയും സാമ്ബത്തിക പരിമിതികളും ഉണ്ടായിരുന്നിട്ടും, ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രശംസനീയമാണ്. മറ്റൊരു രാജ്യത്തും ഇത് കാണാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ ഒക്ടോബര്‍ നാലിന് കോടതി അന്തിമ നിലപാട് വ്യക്തമാക്കും. കൊറോണ മൂലമുള്ള മരണത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. കൊറോണ ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനാവുമെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം. ഇരകളുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച്‌ ദേശീയ ദുരന്ത നിവാരണ സേന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാര തുക നല്‍കുക. ഇതിനായി, കുടുംബാംഗങ്ങള്‍ ജില്ലയിലെ ദുരന്തനിവാരണ ഓഫീസില്‍ അപേക്ഷ നല്‍കണം. കൊറോണ ബാധിച്ചുള്ള മരണ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. കൊറോണാ മരണത്തിന് ഇരയാവുന്നവരുടെ കുടുംബത്തിന് സാമ്ബത്തിക സഹായം നല്‍കണമെന്ന് നേരത്തെ തന്നെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. കൊറോണ മരണങ്ങള്‍ക്ക് നഷ്ടപരിഹാരം തീരുമാനിക്കേണ്ടത് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) നിയമപരമായ ഉത്തരവാദിത്വമാണ്. തുക എത്രയായിരിക്കണം എന്നത് കോടതിക്ക് തീരുമാനിക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു.


Post a Comment

0 Comments