Flash News

6/recent/ticker-posts

സെയ്തലവിയുടെ കുടുംബത്തിന് ഡി.വൈ.എഫ്.ഐ ഒരു കോടി രൂപ സമാഹരിച്ചു നൽകും.?

Views
സെയ്തലവിയുടെ കുടുംബത്തിന് ഡി.വൈ.എഫ്.ഐ ഒരു കോടി രൂപ സമാഹരിച്ചു നൽകും.? 12 കോടിയുടെ ലോട്ടറി വിവാദത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ പ്രചാരണത്തിന്റെ യാഥാർത്ഥ്യം എന്ത്.?


പനമരം: സംസ്ഥാന സർക്കാരിന്റെ 12 കോടിയുടെ ഓണം ബംബർ ലോട്ടറിയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയില്ല. ലോട്ടറി അടിച്ചുവെന്ന തെറ്റായ അവകാശവാദം കഴിഞ്ഞ ദിവസം ഉന്നയിച്ച പനമരം സ്വദേശിയായ പ്രവാസി സെയ്തലവിയുടെ കുടുംബത്തിനു ഡി.വൈ.എഫ്.ഐ ഒരു കോടി രൂപ സമാഹരിച്ചു നൽകുമെന്ന വ്യാജ പോസ്റ്റ് ഫേസ്ബുക്കിൽ ഇടംപിടിച്ചു.

ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തയാറാക്കിയാണ് പോസ്റ്റിട്ടത്. സുഹൃത്തിനാൽ ചതിക്കപ്പെട്ട സഖാവ് സെയ്തലവിയുടെ കുടുംബത്തെ യുവജനങ്ങൾ ഏറ്റെടുക്കുമെന്നും കുടുംബത്തിന് ഒരു കോടി രൂപ സമാഹരിച്ച് നൽകാൻ കേരള ഡി.വൈ.എഫ്.ഐ തീരുമാനിച്ചുവെന്നുമാണ് റഫീഖിന്റെ പേരിലുള്ള പോസ്റ്റിൽ.

ഇതു ശ്രദ്ധയിൽപ്പെട്ട റഫീഖ് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി.


Post a Comment

0 Comments