Flash News

6/recent/ticker-posts

ആക്രമിക്കാന്‍ പിന്നിലൂടെ എത്തിയ പുലിയെ വടികൊണ്ട് അടിച്ചോടിച്ച് സ്ത്രീ; വീഡിയോ വൈറല്‍.

Views
ആക്രമിക്കാന്‍ പിന്നിലൂടെ എത്തിയ പുലിയെ വടികൊണ്ട് അടിച്ചോടിച്ച് സ്ത്രീ; വീഡിയോ വൈറല്‍

പുലിയുടെ ആക്രമണത്തിൽനിന്ന് 55-കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്നുള്ള ആരെ മിൽക്ക് കോളനിയിലെ വീടിന് മുന്നിലിരുന്ന നിർമലാ ദേവി സിങ്ങിനെയാണ് പിന്നിലൂടെ പതുങ്ങിയെത്തിയ പുലി ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ, കെയ്യിലിരുന്ന ഊന്നുവടി ഉപയോഗിച്ച് പുലിയെ അവർ അടിച്ചോടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

 ⭕️വിഡിയോ കാണാം..


👇🏼

ബുധനാഴ്ച വൈകിട്ട് 7.45 ഓടെയാണ് സംഭവം. വീടിന് മുന്നിലിരുന്ന നിർമലാ ദേവി സിങ്ങിന്റെ പിന്നീലൂടെ എത്തിയ പുലി അവർക്കുനേരെ ചാടിവീണു. ഇതോടെ പിന്നിലേക്ക് മറിഞ്ഞു വീണുവെങ്കിലും അവർ മനോധൈര്യം കൈവിടാതെ പുലിയെ നേരിട്ടു. സ്ത്രീ ബഹളം വെച്ചതോടെ പ്രദേശ വാസികൾ സ്ഥലത്തെത്തി. ഇതോടെ പുലി പിന്തിരിയുകയായിരുന്നു. ആക്രമണത്തിൽ നിസാര പരിക്കേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments