Flash News

6/recent/ticker-posts

വീട്ടമ്മയെ അടുക്കളയിൽ കുഴിച്ച് മൂടിയ പ്രതി പിടിയിൽ.

Views

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ അടുക്കളയിൽ കൊന്നുകുഴിച്ചുമൂടിയ പ്രതി പിടിയിൽ. പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഇരുപതുദിവസമായി ഒളിവിലായിരുന്ന മാണിക്കൽ ബിനോയ് രണ്ട് ദിവസം മുൻപാണ് പെരിഞ്ചാംകുട്ടി വനത്തിലെത്തിയതെന്നാണ് വിവരം. പിടിയിലാകുമെന്ന് കരുതി പ്രതി സ്ഥിരമായി ഉപയോഗിച്ചിരുന്ന സിംകാർഡ് ഉപേക്ഷിച്ചിരുന്നു. പ്രതിയുടെ തന്നെ മറ്റൊരു ഫോൺ നമ്പർ  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. വനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബിനോയിയെ കസ്റ്റഡിയിലെടുത്തത്.




Post a Comment

0 Comments